മരം പെയ്യുമ്പോൾ [ജോ] 105

“പന്നീ…” പിന്നാലെ ഇടം കൈക്കുള്ളിൽ തല പിടിച്ചു വച്ച് കുനിച്ചു നിർത്തി രണ്ടിടിയിടിച്ചു.

 

??????

 

ഇൻസ്റ്റിറ്റ്യൂട്ടിന്റെ തെക്ക് വശത്തുള്ള മതിലിൽ പടർന്നു കിടക്കുന്ന ബോഗൈൻ വില്ലയ്ക്ക് താഴെ അഞ്ചു പേരും ഒത്തു കൂടി.

 

വിഷയം തെന്നലിനെ ബെഞ്ചിൽ നിന്ന് എങ്ങനെയോടിക്കാം എന്നത് തന്നെ.

 

“എടാ അളിയാ.. നമ്മള് ഇവിടത്തെ സീനിയർസ് അല്ലെ?

അപ്പൊ ആ ഒരു ബഹുമാനവും പേടിയും നമ്മളോട് പിള്ളേർക്ക് വേണ്ടേ?” അജിത്ത് താടിയുഴിഞ്ഞു കൊണ്ട് റോബിന്റെ തോളിൽ കയ്യിട്ടു.

 

“പിന്നേ…. അയിന് നമ്മള് റാങ്കും മെഡലും മേടിച്ച് സീനിയർസ് ആയതൊന്നുമല്ലല്ലോ.. ഇവന്റേം എന്റേം നിന്റെം തന്തമാരൊക്കെ വക്കീല് പണിക്ക് പോയാ മതീന്നും പറഞ്ഞ് ഇവിടെ കൊണ്ട് വന്നു പണ്ടാരം അടക്കിയതല്ലേ.

 

സീനിയർസിന്റെ യോഗ്യത ചോദിച്ചാൽ മൂന്ന് കൊല്ലം കൊണ്ട് ക്ലാറ്റ് എഴുതിയെഴുതി പൊട്ടുന്നു എന്ന് പറയാം. ഒഞ്ഞു പോടാപ്പാ…”

 

തോളിലിരുന്ന അജിത്തിന്റെ കൈ റോബിൻ നിർദ്ധാക്ഷണ്യം തട്ടിക്കളഞ്ഞു.

 

ഏദനപ്പോഴും മതിലിൽ വലം കാൽ കുത്തി ഇരു കൈകളും പോക്കറ്റിലിട്ട് ചാരി നിൽപ്പാണ്.

 

“എന്നാലും ചെറിയ പേടിയൊക്കെ ആവാം.

ഏദൻ, നമുക്ക് അവളെ വിളിച്ച് ചെറുതായി ഒന്ന് വിരട്ടാം.

നീ കുറച്ചു ടഫ് ആണെന്നൊക്കെ വേണേൽ ഞങ്ങൾ പൊലിപ്പിക്കാം.”

 

ഏദൻ അജിത്തിനെ ചുഴിഞ്ഞു നോക്കി.

 

“നീയൊക്കെക്കൂടി എന്നെ കോമാളിയാക്കുമോ? ടഫ് ആണെന്നും പറഞ്ഞ് അങ്ങോട്ട് ചെന്നാൽ മതി. പിള്ളേരെ പേടിപ്പിക്കാൻ നോക്കിയെന്നും പറഞ്ഞ് ചൂരലും വെട്ടി എംഎൽഎ തന്ത ഇങ്ങ് പോരും.” അവസാനവരിയിൽ അവന് അയാളോടുള്ള വെറുപ്പും പ്രകടമായിരുന്നു.

 

“ഡേയ്.. ഇതൊക്കെ വേണോ?

അവളാ മൂലയ്ക്ക് ഇരുന്നോളും.

കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു.” ജാഫർ ഒരു മയത്തിന് പറഞ്ഞതും എല്ലാവരുടെയും നോട്ടം അവനിലേക്കായി..

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.