ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

കരിമ്പുലി!!!! ഇരയെ കിട്ടിയ അവനു ക്രൂരതയുടെ മുഖം വന്നു. അവൻ അവരിലേക്കുള്ള തന്റെ പ്രയാണം തുടങ്ങി. വില്ലിൽ നിന്നും തൊടുത്ത ശരം  കണക്ക് അവൻ അവരിലേക്ക് പാഞ്ഞടുത്തു…. ചെറിയ പുൽകൊടികളെ ചവിട്ടിമെതിച്ചു വരുന്ന അവന്റെ കാലുകൾടിയിൽ നിന്നും കല്ലുകളും മണ്ണും നാല് പാടേക്കും തെറിച്ചു….

 

അവരുടെ അടുത്തെത്തിയതും, വായ പൊളിച്ചു കൂർത്ത പല്ലുകൾ വെളിയിലെക്കിട്ട് അവരുടെ കഴുത്തിനേ  ലക്ഷ്യമാക്കി അവൻ കുതിച്ചു ചാടി…. വായുവിൽ പറന്നു തങ്ങളുടെ ശരീരത്തിലേക്ക് ചാടുന്ന അവനെ ജൂഡോ ശരിക്കുമോന്നു നോക്കി….  തന്റെ ഇരട്ടിയോളം ഭാരം വരും അതിനു. ട്രീസ മരണം മുന്നിൽ കണ്ടു.

 

തൊട്ടടുത്ത നിമിഷം, ട്രീസ ഊന്നു നിൽക്കുന്ന ഊന്നു വടി ജൂഡോ വലിച്ചെടുത്തു, ഒരുകാലിൽ നിൽക്കാനാവാതെ ട്രീസ നിലത്തേക്ക് വീണു വീഴുന്നതിനു മുൻപ് ജൂഡോ അവളെ വലിച്ചു മറ്റൊരു വശത്തേക്ക് തള്ളിയിട്ടു … ശേഷം അവളുടെ ഊന്നു വടി തിരിച്ചു പിടിച്ച് അവളുടെ സ്ഥാനത്തു കുത്തിവെച്ചു.

ഒരു നൊടിയിൽ സംഭവിച്ച കാര്യങ്ങളിൽ, വീണു കിടക്കുന്ന തന്റെ നെഞ്ചിന് മുകളിലൂടെ അമ്പുകൾ കടന്നു പോകുന്നത് അവൾ കണ്ടു. ആദ്യ അമ്പ് തന്നെ കടന്നു ജൂഡോയുടെ കാലിനെ  ഉരുമ്മിപ്പോയി  തൊട്ടു പിന്നിൽ പൊടുന്നനെ വന്ന അടുത്ത അമ്പ് കരിമ്പുലിയുടെ ഇടത്തെ കണ്ണിനെ തറച്ചു ആകത്ത് കയറി  അവൻ വലിയ ശബ്ദത്തിൽ അലറി വിളിച്ചു പൊടുന്നനെ വന്ന അടുത്തത് അമ്പ് അവന്റെ കഴുത്തിനെ തുളച്ചു. വായുവിൽ ഉയർന്നു ചാടിയ അവന്റെ ശക്തി ക്ഷയിച്ചു ജൂഡോ നിലത്തു മുന്നോട്ട് ചെരിച്ചു കുത്തിപ്പിടിച്ച ട്രീസയുടെ ഊന്നു വടിയുടെ കൂർത്ത ഭാകതിന് മുകളിലേക്കു അവൻ വന്നു വീണു….

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.