ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ഡ്രാക്കർ പല്ലുകൾ കൂട്ടി കടിച്ചു, ടൈക് പത്താമൻ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഒലിപ്പിച്ചു. തന്റെ അരിശം ഡ്രാക്കർ വാക്കിൽ തന്നെ പ്രകടിപ്പിച്ചു. സാഫ്രയോട് ഡ്രാക്കർ ദേഷ്യപ്പെട്ടു. എത്രയും വേഗം ഈ തെമ്മാടിത്തരം തിരുത്തി,  അവർക്ക് ലഭിക്കേണ്ട മാന്യമായ  മരണനന്തര ചടങ്ങുകൾ നടത്താൻ ഡ്രാകർ ആവിശ്യപെട്ടു…

 

അത്ര സമയം ചുണ്ടിൽ പരിഹാസച്ചിരി ചിരിച്ച സാഫ്ര  ഞൊടിയിൽ തിരിഞ്ഞു. തന്റെ ഉറയിലെ വാൾ ഊരിയെടുത്തു  ഡ്രാക്കറിന്റെ കഴുത്തിനു നേരെ വീശി. ചുറ്റുമുള്ളവർ എല്ലാം ഒരു നിമിഷം ശ്വാസം പിടിച്ചു നിന്നു. ആ വലിയ നടുമുറ്റം ഒരൊറ്റ നൊടിയിൽ നിശബ്ദമായി. ആഞ്ഞു വീശിയ വാൾ വായുവിൽ ഒരു മൂളലിനെ സൃഷിടിച്ചു കൊണ്ട് ഡ്രാക്കറിന്റെ കഴുത്തിനെ ലക്ഷ്യമാക്കി വന്നു കൊണ്ടിരുന്നു. ഡ്രാക്കർ തന്റെ കണ്ണുകൾ അടച്ചു.

 

 

എന്നാൽ സാഫ്രയുടെ വാൾ ഡ്രാക്കറിന്റെ കഴുത്തിൽ വന്നു നിന്നു. സാഫ്ര ചുണ്ടുകൾ മുകളിലേക്ക് കോട്ടി പിടിച്ചു.  കണ്ണുകളിൾ ക്രൂരഭാവം, കവിളുകൾ ചുവന്നു….

 

“ഓർമിച്ചു കൊള്ളുക, ഇത് സാഫ്രയുടെ രാജ്യം, ഇവിടെ ഞാൻ ആണ് നീതി, ഞാൻ ആണ് ന്യായം….. “

 

 

സാഫ്ര, ഡ്രാക്കറിനു താക്കീത് നൽകി.

 

ഡ്രാക്കർ, സാഫ്രയെ രൂക്ഷമായി ഒന്ന് നോക്കി. വലതു കൈ കൊണ്ട്, തന്റെ കഴുത്തിൽ ഇരിക്കുന്ന സാഫ്രയുടെ വാളിൽ പിടിച്ച് അത് തന്റെ  നെഞ്ചിന് മുകളിൽ വെച്ച് നെഞ്ചിലേക്കമർത്തി.  സാഫ്രയുടെ വാൾ ഡ്രാക്കറിന്റെ തോൽകുപ്പായം തുളച്ചു നെഞ്ചിൽ തട്ടി….

 

“ചുണയുള്ള പോരാളി, ഒരുവെട്ടിനു തല കൊയ്യാൻ ഏതൊരാൾക്കും കഴിയും . പക്ഷെ വാൾ നെഞ്ചിൽ കുത്തിയിറക്കണം…. നെഞ്ച് പൊളിഞ്ഞു രക്തം പുറത്തു വരുന്നത് കണ്ടു കൊണ്ട് കൊല്ലണം.”

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.