ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ഇനിയും നോക്കി നിൽക്കാൻ എനിക്ക് കഴിയില്ല. അവൻ ആ കുന്തം ഉയർത്തി. ഇരു കൈകളും ചേധിച്ച അമ്മയുടെ ശരീരത്തെ കുന്തത്തിൽ കോർത്തു വായുവിൽ നിർത്തിയ അവന്റെ  ക്രൂരമായി ചിരിക്കുന്ന മുഖം, ജൂഡോയുടെ   ഉള്ളിൽ  തീ പടർത്തി.

 

 

മുന്നിലാരോ ഉപേക്ഷിച്ചിട്ടിരിക്കുന്ന മഴുവെടുത്തു അവനു നേരെ ജൂഡോ പാഞ്ഞു. കത്തികരിഞ്ഞു പാതി തകർന്ന തന്റെ വീടിന്റെ മൺ ചുവരിൽ വലതു കാൽ ചേർത്തു ചവിട്ടി വായുവിൽ കുതിച്ചു ചാടി, കുന്തം പിടിച്ചു അട്ടഹസിക്കുന്ന അവന്റെ കഴുത്തിൽ തന്റെ മഴു, ജൂഡോ  കുത്തിയിറക്കി. നിമിഷങ്ങളുടെ വ്യത്യാസത്തിൽ അവന്റെ രക്തം ജൂടോയുടെ മുഖത്തേക്ക് ചീറ്റി…. ജീവൻ നഷ്ടപെട്ട അവന്റെ കൈകളിൽ നിന്നും കുന്തത്തിന്റെ പിടിവിട്ടു. തൊട്ടടുത്തെ,  മണ്ണിൽ കുത്തി നിൽക്കുന്ന ഇരു തല കൂർത്ത കുന്തത്തിലേക് അമ്മ വീഴുന്നത് നിസ്സഹായനായി നോക്കി നിൽക്കാനെ ജൂഡോ ക്കു കഴിഞ്ഞോളു.  അമ്മയുടെ വയറു തുളച്ചു കയറിയ രണ്ടാമത്തെ കുന്തം അമ്മയുടെ ജീവൻ  പൂർണമായും എടുത്തു മാറ്റപ്പെട്ടു എന്ന് ജൂഡോ അറിഞ്ഞു.

 

ഈ ദൃശ്യങ്ങൾ കണ്ടുകൊണ്ട്, പാഞ്ഞു വന്ന മറ്റൊരു പടയാളി തന്റെ വാൾ ജൂടോയെ ലക്ഷ്യമാക്കി വീശി. അമ്മയുടെ വഴിയേ മരണത്തിലേക്കെന്ന പോലെ കണ്ണുകളടച്ച  ജൂഡോ, അവന്റെ വലിയ കരച്ചിൽ കേട്ട്  കൺ തുറന്നതും,  കൊരവള്ളി തകർന്നു കഴുത്തിനെ തുളച്ചു നിൽക്കുന്ന അമ്പ്!!! ജൂഡോ പിന്നിലേക്ക് നോക്കി…

 

“കാളി ”….. അവനു പിന്നിലായി ട്രീസ…

 

“ജൂഡോ…. പുറകെ വാ…..”

 

കാളിയും  ട്രീസയും  കത്തിയമരുന്ന കുടിലുകൾക്ക് പുറകിലൂടെ വയലിലേക്ക് ഓടി…. അമ്മയുടെ ചേതനയറ്റ ശരീരത്തെ ഒരു നോക്ക് കൂടി കണ്ടു.. ജൂഡോ അവർക്കു പിന്നാലെ പാഞ്ഞു. തന്നെക്കാൾ ഉയരത്തിൽ വിളഞ്ഞു നിൽക്കുന്ന കരിമ്പിൻ പാടങ്ങളിലൂടെ കാളിയും, ട്രീസയും ജൂഡോയും ഓടി….

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.