ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

മൂന്നു മണിക്കൂർ മുന്നേ ആദ്യം വന്നത്, ഇരുമ്പിൽ സിംഹത്തിന്റെ  മുഖമുള്ള പടച്ചട്ടയണിഞ്ഞ ഒരു പെണ്ണ്.  കണ്ണടച്ച് തുറക്കും മുന്നേ അവളെയ്ത അമ്പ് അമ്മയുടെ വലതു മാറ് തുളച്ചു പുറകിലൂടെ പുറത്തേക്കു നിന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിനു മുൻപ് അവളുടെ കുതിരകൾ തനിക്കരികിലെത്തി. ആഞ്ഞു വീശിയ അവളുടെ വാൾ തന്റെ ചെവിക്കരികിലൊരു മൂളക്കം ഉണ്ടാക്കിയത് ഓർമ്മയുണ്ട്. അമ്മയുടെ കൈകൾ എന്നെ തിരിച്ചു നിർത്തിയതാണ്. തിരിഞ്ഞു നോക്കുമ്പോൾ വലതു കൈ അറ്റ അമ്മ നിലത്തേക്ക് വീഴുന്നതാണ് കാണുന്നത്.  പിന്നിൽ നിന്നും കാളിയാണ് എന്നെ പിടിച്ചു വലിച്ചു കുടിലിന്റെ പിന്നിലേക്ക് നിറുത്തിയത്.  ഗ്രാമവാസികളുടെ അലർച്ചകൾക്കിടയിൽ ആരോ വിളിച്ചു പറയുന്നു…

 

“സാഫ്രാ…”

 

അവളുടെ മുഖം ഒന്ന് കൂടി നോക്കി, ഒരു ചിത്രമെന്നോണം ആ മുഖം ജൂഡോ  മനസ്സിൽ കോരിയിട്ടു. സാഫ്രയുടെ കുതിര, ശരവേഗത്തിൽ പാഞ്ഞു പോയി. അവളെ അനുഗമിച്ചു വന്ന പട ഗ്രാമം മുഴുവൻ എരിച്ചു കൊണ്ടിരിക്കുന്നു. കുടിലുകൾ ഓരോന്നായി കത്തിയമർന്നു. കത്തുന്ന മണ്ണിന്റെ മണം നാസിക തുളച്ചു കയറിയത് ജൂഡോ അറിഞ്ഞു.

 

അമ്മ എണീക്കാൻ ശ്രമിക്കുന്നുണ്ട്. ഓടി ചെന്ന് അമ്മയെ എണീപ്പിക്കണം എന്നുണ്ട്. എന്നാൽ അതിനു മുന്നേ വന്ന കുതിരയുടെ കുളമ്പുകൾ അമ്മയുടെ നെഞ്ചിൽ ചവിട്ടിയിറങ്ങി പോയി. ആദ്യ കുളമ്പിന്റെ ചവിട്ടിൽ അമ്മയുടെ വായിൽ നിന്നും ചോര ചിതറി തെറിച്ചത് ജൂഡോ, സ്വന്തം  കണ്ണുകൾ കൊണ്ട്  കണ്ടു. തൊട്ടു പിന്നിലായി വന്നവൻ അമ്മയുടെ വസ്ത്രങ്ങളെ വലിച്ചു കീറി. പാതി ജീവനിലും നാണം മറക്കാൻ ശ്രമിക്കുന്ന അമ്മയുടെ പരിശ്രമം ജൂഡോയുടെ  ചങ്കിൽ ഒരു വേദനയായി. മറ്റൊരു പടയാളി തന്റെ കുന്തത്തിൽ അമ്മയുടെ ശരീരം ചേർത്ത് കുത്തി.

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.