പ്രണയിനി [മാലാഖയുടെ കാമുകൻ] 2092

പ്രണയിനി

മാലാഖയുടെ കാമുകൻ

 

ഇതൊരു സാധാരണ കഥ ആണ് എന്ന് ഓർമിപ്പിക്കുന്നു.. സമയമുണ്ടെങ്കിൽ മാത്രം വായിക്കുക… ❤️❤️

സ്നേഹത്തോടെ..

പ്രണയിനി..

 

കോഴിയും കൂവി അമ്പലത്തിലെ പാട്ടും കഴിഞ്ഞു അലാറം രണ്ടു പ്രാവശ്യം അടിച്ചിട്ടും, എട്ടു മണിയും കഴിഞ്ഞു സുഖമായി ഉറങ്ങുകയായിരുന്നു ഞാൻ..

“ഡാ എന്നീറ്റു വന്നേ.. കുറെ സമയമായി കേട്ടോ….”

അമ്മയുടെ ലാസ്റ്റ്‌ വാണിംഗ് കൂടെ കേട്ടപ്പോൾ ഞാൻ ചാടി എണീറ്റു..

ഇനി കിടന്നാൽ സാക്ഷാൽ കാളി ആയിരിക്കും ഇങ്ങോട്ട് വരുന്നത്.. എന്തിനാ വെറുതെ..

ഞാൻ വേഗം ബാത്ത്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി നേരെ അടുക്കളയിലേക്ക് നടന്നു.

“അമ്മെ… ചായ……”

“കിടന്നു അലറല്ലേ.. ധാ വരുന്നു…”

അതും പറഞ്ഞു അമ്മ കുറച്ചു വിറകും എടുത്തു അകത്തു വന്നു.. ഇന്നലെ ഞാൻ കീറിയ വിറക് ആണ്. ഒരു വലിയ തടി മൊത്തം സൊപ്‌ ഇട്ടു എന്നെക്കൊണ്ട് കീറിച്ചു.. ഓഫർ ബീഫ് ഫ്രൈ ആയിരുന്നു..

അതിൽ തലയും കുത്തി വീണു..

“അവളെവിടെ?”

അമ്മ തന്ന ചായ ഒന്ന് രുചിച്ച ശേഷം ഞാൻ ചോദിച്ചു..

“തുണി അലക്കുന്നു… നിന്നെപ്പോലെ അല്ല.. രാവിലെ എണീക്കും അവൾ..”

“ഒഹ്‌.. ഞാൻ പാവം.. അമ്മെ രാവിലെ എണീറ്റിട്ടു എന്ത് കാണിക്കാൻ ആണ്? അവധി അല്ലെ? “

“എന്താണെങ്കിലും അങ്ങനെ കിടക്കേണ്ട.. “

അമ്മ അതും പറഞ്ഞു കത്തുന്ന അടുപ്പിലേക്ക് വിറകു കയറ്റി വച്ചു. ഞാൻ അമ്മയെ ഒന്ന് നോക്കി. 49 വയസ് ആയി അമ്മക്ക്..

പണ്ട് അച്ഛന്റെ ഒപ്പം രാത്രി മതില് ചാടി വന്ന മുതൽ ആണ് ഇത്..

എനിക്ക് ചിരി വന്നു. അതൊക്കെ ഇടക്ക് ഇരുന്നു ബാഹുബലി പന വളച്ചത്‌ പോലെ പറയും. ഇരുന്നു കേട്ടില്ലെങ്കിൽ പിന്നെ അത് മതി പിണങ്ങാൻ.. കൊച്ചു കുട്ടികളുടെ സ്വഭാവം ആണ്..
മെയിൻ ഹോബി എന്താണെന്നു ചോദിച്ചാൽ എന്നോട് തല്ലുപിടിക്കൽ…

81 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐??

    അശ്ശേ…. ഈ കഥ ആയിരുന്നോ ??
    എനിക്ക് പെട്ടെന്ന് കത്തിയില്ല

  2. Guys,
    MK kkil post cheytha stories vaayikkan enthengilum vazhi undoo??
    MKyude ella kadhakalum available aayitulla eathengilum sites undel paranju tharamo

  3. ♥♥♥♥♥♥

  4. ?✨N! gHTL?vER✨?

    Ashane??.. Manassul entha oru feeling.. Asadhyamaya kazhivanu he..othiri istam ingalodu???????❤

    1. വിനോദ് കുമാർ ജി ❤

  5. Superb…

  6. ʟᴜᴄᴋʏ sᴏᴜʟ

    ??✨

  7. Superb!!

    Nerathe vayichathanu. Ennittum feel ottum kuranjittilla.

    Thanks

  8. Bro onnu ayachu tharo bakki oke

  9. നിയോഗം 4 എഴുതുമോ bro

  10. കാമുകാ ഇവിടെ വന്നിട്ടുള്ള എല്ലാ കഥകളും വായിച്ചിട്ടുണ്ട് ഞാൻ. ഈ കഥ എന്തോ താങ്കളുടെ ആ മാന്ത്രികസ്പർശം ഇല്ലാത്തതു പോലെ തോന്നി.jst my opinion

    1. Athu erotic scenes ozhivakkiya kondu thonnunnatharikkum…enikkum oru apoornatha thonni munpu vaayichittullathu kondu

  11. ❤️❤️❤️

  12. ❤️❤️❤️??

  13. വായനക്കാരൻ

    ആരേലും ഒരു പെണ്ണിന്റെ കൂടെ ഷർട്ട്‌ ഇല്ലാതെ രാത്രി റൂമിൽ കെട്ടിപ്പിടിച്ചു ഉറങ്ങുമോ
    കണ്ടുവരുന്ന ആരായാലും തെറ്റിദ്ധരിക്കുക തന്നെ ചെയ്യും അതും അവളുടെ ഡ്രസ്സ്‌ നിലത്ത് കിടക്കുന്നത് കണ്ടാൽ ആ തെറ്റിദ്ധാരണ ബലപ്പെടും
    എത്ര പെങ്ങളെപോലെ ആണെന്ന് പറഞ്ഞാലും പെങ്ങൾ അല്ലല്ലോ
    അവിടെ തെറ്റിദ്ധാരണ വരൽ സ്വഭാവികമാണ്

    വിനീഷ് മേനോൻ അഭിയുടെ കൂട്ടുകാരൻ ആണെന്നോ!
    അവളുടെ കാമുകൻ ആയിരുന്ന ജോഷ് ഇതറിഞ്ഞില്ല എന്നത് അത്ഭുതപ്പെടുത്തുന്നു
    അതും അവളെ പ്രപ്പോസ് ചെയ്ത വിനീഷ് മേനോൻ
    എന്തോ അതങ്ങട്ട് വിശ്വാസം വരുന്നില്ല
    കൂട്ടുകാരൻ ആയിരുന്നേൽ അത് എന്തായാലും ജോഷ് അറിയും അപ്പൊ കൂട്ടുകാരൻ ആകാൻ വഴി ഇല്ല
    പിന്നെ റിസൈൻ ചെയ്യാൻ അവൾ പ്രത്യേകം വിനീഷ് മേനോന്റെ ഒപ്പം വന്നതും ചിന്തിപ്പിക്കുന്നതാണ്
    ജോഷ് അരിയാതെ വിനീഷ് മേനോനുമായുള്ള സൗഹൃതം തന്നെ ഒരു സംശയം ഉണ്ടാക്കുന്നതല്ലേ

    1. അതായത് അവിഹിതം???

  14. നാല്പത്തിനാലാം പേജ് വായിച്ചപ്പോഴേ സസ്പെൻസ് തകർന്നു കേട്ടോ. ഞങ്ങളെപ്പോലെ ബുദ്ധിമാന്മാരായ വായനക്കാരെ പറ്റിക്കാൻ നോക്കേണ്ട കഥാ കൃത്തെ ?????
    നല്ല കഥ ❤️ thanks for this beautiful one

  15. ഇഷ്ടം♥️
    ❤️?♥️????❤️❤️♥️?♥️?♥️??♥️?❤️

  16. Please Send mee alll pdf

    kuttymalayalam2(at)gmail(dot)com

    1. അയച്ചിട്ടുണ്ട്..

      1. Enikkum koodi MKyude stories send cheyyamo

        1. alwireads(at)gmail

  17. ?✨️

  18. ഉള്ളതൊക്കെ അയച്ചു തരുവോ?

    1. Enikkum tharavo

  19. ആരും വിഷമിക്കുവോന്നും വേണ്ട. പുതിയ ഒരു ലവ് സ്റ്റോറിയുമായി ഉടനെ വരുന്നുണ്ട്. ?
    സ്നേഹം ❤️❤️

    1. Waiting…….

    2. Violence venda ?

  20. ❤️

Comments are closed.