പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

“ചീ.. ഈ ജോഷു… ദേവി നിക്ക് വയ്യ….”

അവൾ മുഖം വീണ്ടും നെഞ്ചിൽ അമർത്തി..

“അയ്യാ.. ഒരു നാണക്കാരി.. അന്ന് വയറ്റിൽ പിടിച്ചിരുന്നെങ്കിൽ നീ ഇത്ര നാളും എന്നെ തീ തീറ്റിക്കില്ലായിരുന്നു…”

“അയ്യടാ കള്ളാ….”

അവൾ കുണുങ്ങി ചിരിച്ചു.

ഞാൻ അവളെ മറിച്ചിട്ട് മുകളിൽ കയറി കൈ ബെഡിൽ കുത്തി അവളുടെ മഷി എഴുതിയ കണ്ണിൽ നോക്കി…

വിടർന്ന തുടുത്ത അധരങ്ങൾ മാടി വിളിക്കുന്നു…

“ന്താ ഇങ്ങനെ നോക്കണേ….”

“കിട്ടും ന്നു വിചാരിച്ചില്ല മോളു നിന്നെ എനിക്ക്….”

എന്റെ മുഖം വലിച്ചു അടുപ്പിച്ചു ദീർഘമായ ഒരു ചുംബനം ആയിരുന്നു മറുപടി..

ഞാൻ ബ്ലാൻകറ്റ്‌ എടുത്തു ഞങ്ങളെ മൂടി..

***

ഞാൻ അവളെ പുറകിൽ ഇരുത്തി അമ്പലത്തിലേക്ക് ബൈക്കിൽ പോകുകയായിരുന്നു..

എന്നെ ചുറ്റി വരിഞ്ഞു ഇരിക്കുകയാണ് എന്റെ അഭി..

“സീതേച്ചീ… അമ്പലത്തീ പോവ്വാ… ന്റെ ജോഷുനെ കണ്ടില്ലേ?”

അവൾ ആരോടോ വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു..

“സത്യത്തിൽ നീ അമേരിക്കയിൽ പോയിട്ട് പോലും ഒരു മാറ്റവും ഇല്ലാല്ലോടീ നിനക്ക്…? അഞ്ചു വയസാണോ നിനക്ക്?”

“ന്തു മാറ്റം? ന്നെ കളിയാക്കാ കള്ളൻ? രാത്രി കെട്ടിപിടിക്കണെച്ചാ ഞാൻ വേണ്ടേ? നിലത്തു കിടക്കും ട്ടോ ഞാൻ ന്നെ നീം കളിയാക്യ…..”

“എന്റെ പൊന്നു.. പട്ടിണിക്ക് ഇടല്ലേ.. ഈ പെണ്ണിനെ കെട്ടിപിടിച്ചില്ല എങ്കിൽ ഇപ്പൊ എനിക്ക് ഉറക്കം വരില്ലട്ടോ….
നിന്റെ കഴുത്തിൽ മുഖം അമർത്തിക്കിടക്കാൻ ഒരു സുഖം ആണ്…”

ഞാൻ ഒത്തുതീർപ്പിനു ശ്രമിച്ചു… ചിരിയോടെ.. പെണ്ണ് പിണങ്ങിയാൽ പിന്നെ അത് മതി.

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.