പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281728

എങ്ങിനെയോ ജോലി തീർത്തു.. ഒരുവിധം വീട്ടിൽ വന്നു.. അമ്പലത്തിൽ പോയില്ല.. അവൾ അവിടെ ഉണ്ടാകും..

രണ്ടു ദിവസം അങ്ങനെ പോയി.. ഒഴിഞ്ഞു നടക്കുകയായിരുന്നു ഞാൻ..

ഞായർ ഞങ്ങൾ ഒക്കെ പള്ളിയിൽ പോയി വന്നു..

വൈകുന്നേരം ഞാൻ ബുള്ളറ്റ് തുടച്ചു കൊണ്ട് നിൽക്കുമ്പോൾ ഗേറ്റ് കടന്നു വന്ന അതിഥികളെ കണ്ടു ഞാൻ ഞെട്ടി..

അഭിരാമി, അവളുടെ അച്ഛൻ, അമ്മ… കണ്ടിട്ട് വർഷങ്ങൾ ആയി..

ഞാൻ അന്തിച്ചു നിന്നു…

“മോനെ…”

അവളുടെ അച്ഛൻ എന്നെ കണ്ടു അടുത്ത് വന്നപ്പോൾ എന്റെ നാക്ക് ഇറങ്ങിപ്പോയത് പോലെ ആയി..

“ക്ഷമിക്കണം മോനെ.. ഇവൾ പറഞ്ഞപ്പോൾ ആണ് കാര്യങ്ങൾ ഒക്കെ.. അതും വർഷങ്ങൾ കഴിഞ്ഞു.. ചെയ്ത തെറ്റിന് മാപ് ചോദിയ്ക്കാൻ പോലും….. അത്ര ദ്രോഹം ആണ് ഞങ്ങൾ മോനെ പറ്റി പറഞ്ഞത്… നിനക്ക് ഒന്ന് നേരിട്ട് വന്നു പറയാരുന്നില്ലെ മോനെ? എത്ര വർഷം തീ തിന്നു എല്ലാവരും?”

അദ്ദേഹം കുറെ പരാതി പറഞ്ഞു വിതുമ്പി.. എനിക്ക് ഒന്നും മനസ്സിൽ ആയില്ല.. എന്നാലും ഇവർ സത്യം അറിഞ്ഞു എന്ന് എനിക്ക് മനസിലായി.

“അത് സാരമില്ല മേനോൻ അങ്കിൾ..”

വായിൽ വന്നത് പറഞ്ഞു..

അത് കേട്ടപ്പോൾ അവളുടെ അമ്മ വാ പൊത്തി കരഞ്ഞു..

അച്ഛൻ എന്ന് അദ്ദേഹത്തെ വിളിച്ചിരുന്ന ഞാൻ അങ്കിൾ എന്ന് വിളി മാറ്റിയതിൽ അവർക്കും എന്തോ തോന്നിയിരിക്കാം…

പുറത്തെ സംസാരം കേട്ട് അച്ഛൻ ഇറങ്ങി വന്നു.. അവർ കെട്ടിപിടിച്ചു കരഞ്ഞു.. അമ്മയും വന്നു അകെ മൊത്തം കരച്ചിലും പിഴിച്ചിലും…

എസ്ഥേർ ചെന്ന് അഭിയോട് സംസാരിച്ചു..

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com