പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281685

പുറത്തിറങ്ങി ഒരു ട്രാക്ക് പാന്റും ബനിയനും ഇട്ടപ്പൊഴെക്കും അഭി ചായയും ആയി വന്നു..

ഞാൻ ചായ വാങ്ങി മേശയിൽ വച്ച് അവളുടെ അരക്കെട്ടിൽ പിടിച്ചു പൊക്കി വട്ടം കറക്കി….

“ന്റെ ജോഷു…”

അവൾ എന്റെ മുഖം കയ്യിൽ എടുത്തു ചെഞ്ചുണ്ടുകൾ എന്റെ ചുണ്ടിൽ ചേർത്ത് നുണഞ്ഞു…

ഞാൻ അവളെ നിലത്തു നിർത്തി അവളുടെ മുടിയിൽ കുത്തി പിടിച്ചു പ്രാന്തമായി അവളെ ചുംബിച്ചു…

അവൾക്ക് ഞാൻ വേദനിപ്പിക്കുന്നത് ഇഷ്ടമാണ്.. അതിന്റെ ഇരട്ടി ആയി അവൾ പല്ലും നഖവും ഇങ്ങോട്ടും എടുക്കും..

അവളുടെ തുടുത്ത ചുണ്ടിൽ ഞാൻ മെല്ലെ പല്ലുകൾ ഇറക്കി.. മാംസത്തിന്റെ ഉള്ളിൽ പല്ല് ഒന്ന് ഇറങ്ങിയപ്പോൾ അവൾ ഒന്ന് ഞെട്ടി…

“കടിച്ചു മുറിച്ചൂലോ.. ദുഷ്ടൻ….”

അവൾ ചുണ്ടിൽ തൊട്ടു നോക്കി.. ചോര വരുന്നുണ്ട്..

ഞാൻ ആ ചുണ്ടുകൾ വായിൽ ആക്കി വലിച്ചു കുടിച്ചു.. ഒരു യക്ഷി ചോര കുടിക്കും പോലെ..

അവൾ എന്റെ നെഞ്ചിൽ നഖം ഇറക്കിക്കൊണ്ടാണ് പ്രതികരിച്ചത്.. ചുണ്ടുകൾ വിടർത്തി ഞാൻ അവളെ നോക്കി..

അമർത്തി കെട്ടിപിടിച്ചു.. അവളെ കണ്ടിട്ട് കുറെ നാളായി.. എന്റെ നെഞ്ചിടിപ്പാണ് ഇവൾ..

“ഇനി ഒരുമിച്ചാണ്…. “

അവളുടെ ചെവിയിൽ മന്ദ്രിച്ചു… അവൾ ചിരിച്ചു..

“ന്റെ ചാരിത്രം കവർന്നെടുത്തു പോവ്വോ കള്ളൻ?”

ഞാൻ അവളെ തള്ളി മാറ്റി..

“എന്നെ അങ്ങനെ ആണോ നീ വിചാരിച്ചിരിക്കുന്നത്?”

എനിക്ക് ദേഷ്യം വന്നു.. അവൾ ചിരിക്കുകയാണ്..

അപ്പോഴേക്കും “അഭി” എന്ന് വിളിച്ചു ജാനറ്റ് അകത്തേക്ക് വന്നു..

അവൾ ഞങ്ങളെ അടിമുടി നോക്കി..

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com