പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281520

“സന്തോഷം… അല്ലാതെ ന്താ? “

അവളുടെ പുഞ്ചിരി.. ഞാൻ ആ തുടുത്ത കവിളിൽ ഒരു നുള്ളു കൊടുത്തു.. കവിളുകൾ ചുവന്നു വന്നു.. ചെഞ്ചുണ്ടിലെ പുഞ്ചിരി ചിരി ആയി. എന്തൊരു ഭംഗി ആണ് ഈ പെണ്ണ് ചിരിക്കുമ്പോൾ…

“ഇത് നടു റോഡ് ആണ്.. വരുന്നുണ്ടോ?”

ദേഷ്യത്തിൽ ഉള്ള ചോദ്യം കേട്ടപ്പോൾ ഞങ്ങൾ അകന്നു മാറി..
തല ചെരിച്ചു നോക്കിയപ്പോൾ ഒരു സുന്ദരി. ജീൻസും ബനിയനും, ചുവന്ന മുടിയും റായ്ബാൻ ഗ്ലാസും.. പക്കാ ബാംഗ്ലൂർ കുട്ടി.

“മീറ്റ് മൈ ഫ്രണ്ട്, ജൊഷു.. ജാനറ്റ്..”

ഉടനെ അഭി എന്നെ അവൾക്ക് പരിചയപ്പെടുത്തി..

“ഹൈ…”

ഞാൻ കൈ കൊടുത്തപ്പോൾ അവളും കൈ തന്നു..

“ഇവൾക്ക് നിന്നെപ്പറ്റി മാത്രമേ പറയാൻ ഉള്ളു ജോഷ്.. അതുകൊണ്ടു എനിക്ക് നല്ല പരിചയം ആണ്..”

അവൾ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു.. അഭിയും. ജാനറ്റിന്റെ കാറിൽ ആണ് താമസ സ്ഥലത്തേയ്ക്ക് പോയത്.

അങ്ങ് സിൽക്ക് ബോർഡിന്റെ അടുത്ത് അവളുടെ സ്വന്തം വീട്. അതിന്റെ താഴെ അഭിയും ജാനറ്റും, എനിക്ക് മുകൾ നില.

അഭിയും ജാനറ്റും ജോലി ചെയ്യുന്നത് ഒറാക്കിൾ കമ്പനിയിൽ ആണ്. ഉടനെ എനിക്കും ഉണ്ടാകും ഇന്റർവ്യൂ.

വീടെത്തി.. നല്ല ഒരു ഇരുനില വീട്. വലിയ വലുപ്പം ഇല്ല പക്ഷെ ക്യൂട്ട് ആണ്. ജാനറ്റ് വാങ്ങിയ വീട് ആണ് ഇത്.

എന്നെ നേരെ മുകളിൽ വിട്ടു അവൾ ചായ ഉണ്ടാക്കാൻ പോയി..

ഞാൻ ബാഗ് ഒക്കെ ഒന്ന് വച്ച് ബെഡ്‌റൂമിൽ ചെന്ന് എല്ലാം ഒന്ന് സെറ്റ് ചെയ്ത ശേഷം നന്നായി ഒന്ന് കുളിച്ചു..
നാട്ടിൽ നിന്നും വന്ന ക്ഷീണം..

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com