പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281731

അവർ അകത്തേക്ക് ഇരുന്നു..
അവൾ എന്നെ നോക്കി നിന്നു എങ്കിലും ഞാൻ അവളെ നോക്കിയില്ല..
എന്നാലും ഇടക്ക് കണ്ണുകൾ ഇടഞ്ഞു…

മനസും ശരീരവും സ്വന്തം ആക്കിയ പെണ്ണ് അന്യ ആയി മുൻപിൽ ഇരിക്കുന്ന അവസ്ഥ… ഹൃദയം നുറുങ്ങുന്ന അവസ്ഥ ആണ്..

ഞാൻ ഭിത്തിയും ചാരി നിന്നു.. സങ്കടങ്ങൾ ഒക്കെ പറഞ്ഞു തീർത്തു അവർ..

എന്നാൽ ആരും എന്നെപ്പറ്റിയോ, ഞങ്ങൾ ആരും അവളെപ്പറ്റിയോ ചോദിച്ചില്ല..

എല്ലാം പഴയത് പോലെ ആക്കണം എന്ന് ഉറപ്പ് പറഞ്ഞു അവർ പോയപ്പോൾ ഞാൻ തല കുനിച്ചു നിന്നു…എന്നോട് വീണ്ടും മാപ്പ് പറഞ്ഞാണ് അവർ പോയത്…

തല പൊക്കി നോക്കിയപ്പോൾ എന്നെ നോക്കി നോക്കി പോകുന്ന അഭിയെ ആണ് കണ്ടത്…

***

വീട്ടിൽ അവർ പോയ്കഴിഞ്ഞും ആരും അവരെപ്പറ്റി സംസാരിച്ചില്ല..
എന്നാലും എന്റെ മനസ്സിൽ ഒരു സംശയം കിടന്നിരുന്നു..

അവൾ എങ്ങനെ അറിഞ്ഞു ഞാൻ നിരപരാധി ആണെന്ന്? ഇനി അറിഞ്ഞില്ലേ? അല്ലെങ്കിൽ അവളുടെ അച്ഛൻ എന്തിനു എന്നോട് മാപ്പ് പറയണം? ജാനറ്റ് വഴി അല്ലാതെ സത്യം അറിയില്ലല്ലോ…

“മോനു.. നാളെ അവരുടെ വീട്ടിൽ പോകണം….”

അമ്മ അല്പം പേടിയോടെ എന്നോട് പറഞ്ഞു.. ഇനി ഒളിച്ചോടിയിട്ടു കാര്യം ഇല്ല എന്നെനിക്ക് തോന്നി..

“പോകാലോ മമ്മി…”

“നിന്നോട് ഞാൻ……. ഇതിനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ലല്ലോ ദേവി…..”

അമ്മക്ക് മമ്മി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല..

“ദേവിയോ? ഈശോ പിണങ്ങും കേട്ടോ?”

ഞാൻ ചിരിച്ചു…

“അങ്ങേരു അങ്ങനെ ഒന്നും പിണങ്ങില്ല മുത്തേ.. “

അമ്മ അതും പറഞ്ഞു പുറത്തു പോയി.. നാളെ അവളുടെ മുൻപിൽ ഇങ്ങനെ താടിയും മുടിയും ആയി പോയാൽ ശരിയാകില്ല..

അവൾ കെട്ടി കുട്ടിയും ആയി.. ഞാൻ മാത്രം എന്തിനാ ഇങ്ങനെ… എന്ത് ജൻമം ആണ്..

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com