പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

ചുംബനം നിർത്തിയപ്പോൾ കിതച്ചു കൊണ്ട് അവൾ എന്റെ നെഞ്ചിൽ കിടന്നു.. കെട്ടിപിടിച്ചു കിടന്നു കുറെ നേരം..

“ഞാൻ ഒന്ന് ചോദിക്കട്ടെ?”

“ന്താ ജോഷു…?”

“ജാനറ്റ് നിന്നെ കാണാൻ വന്നില്ലായിരുന്നു എങ്കിൽ നീ നാട്ടിലേക്ക് വരുമായിരുന്നോ? “

“വരുവ്വാരുന്നു.. വരാൻ ടിക്കറ്റ് ബുക്ക് ചെയ്തു..ഒരു വർഷം മുൻപേ.. പിന്നെ ക്യാൻസൽ ചെയ്തു.. നിക്ക് ജോഷു ചതിച്ചു ന്ന് പിന്നെ ആലോചിച്ചപ്പോൾ തോണീല്യ.. പിന്നെ ഞാൻ മോശം പറഞ്ഞില്ലേ? അതാ നിക്ക് കൂടുതൽ വിഷമം.. “

എനിക്ക് അതിനു ഉത്തരം ഇല്ലായിരുന്നു.. എന്ത് പറയാൻ ആണ് അവളെ പിടിച്ചു ചുംബിക്കുക എന്നല്ലാതെ..

“ജോഷു വേറെ വേളി ചെയ്തോട്ടെ ന്നു വിചാരിച്ചു.. നിക്ക് ഞാൻ മോശം പറഞ്ഞത് സഹിക്കാൻ ആയില്യ…

ചതിച്ചു ന്നു അന്ന് വിശ്വസിച്ചിരുന്നു.. ന്നാലും ന്നെ പോലും ന്റെ സമ്മതത്തോടെ അല്ലാതെ ജോഷു തോട്ടിട്ടില്യ.. അപ്പൊ അങ്ങനെ ചെയ്യോ ന്നു… ആലോചിച്ചു കരഞ്ഞു…

സമാധാനം ഇല്ലാരുന്നു ജോഷു… എടുത്തു ചാട്ടക്കാരിയാ ഞാൻ….അതാ ത്ര വർഷം….”

അവൾ വീണ്ടും കരഞ്ഞു കൊണ്ട് നെഞ്ചിൽ മുഖം പൂഴ്ത്തി..

“പെണ്ണെ.. അതൊക്കെ മറക്കാം.. ഇനീപ്പോ ഒരുമിച്ചല്ലേ? പണ്ട് നീ പറഞ്ഞത് പോലെ? നീ സ്കൂളിൽ പാട്ട് പഠിപ്പിക്കുന്നു.. ഞാനും ഇവിടെ.. ഒരുമിച്ചു ജീവിതം… ഇപ്പൊ എല്ലാം അത് പോലെ വന്നില്ലേ? “

“അതൊക്കെ ഓർമ ണ്ട് ല്ലേ? “

അവൾ മുഖം പൊക്കി എന്നെ നോക്കി.

“നിന്നെ എന്ന് കണ്ടോ അന്ന് മുതലുള്ള എല്ലാ കാര്യവും ഓർമയുണ്ട്… നല്ല ഓർമ ഉള്ളത് അന്ന് രാത്രി കുളപ്പടവിൽ……”

ഞാൻ ചിരിച്ചു..

“വഷളൻ.. ന്തൂട്ടാ ഈ പറയണേ…”

“പിന്നെ…ഒരു നാണക്കാരി.. കുളത്തിന് വരെ നാണം വന്നിട്ടുണ്ടാകും അന്ന്?”

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.