പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281728

കുറച്ചു സമാധാനം തോന്നി.. വൈകുന്നേരം വീട്ടിൽ നിന്നും പുറത്തു പോകാൻ നോക്കി എങ്കിലും വിട്ടില്ല..

വൈകുന്നേരം എന്റെ ഫോൺ അടിച്ചു..

“ജോഷു…..”

ഒരു പൊട്ടിക്കരച്ചിൽ ആണ് ഞാൻ കേട്ടത്..

“അഭി…… “

“ജോഷു ന്നെ എല്ലാരും കൂടി വേളി കഴിപ്പിക്കാ.. നിക്ക് വേണ്ട.. നിക്കെന്റെ ജോഷു മതി… ചാവും ഞാൻ…. “

അവൾ അതും പറഞ്ഞു അലറി കരഞ്ഞു..

“അഭി മോളു.. എന്റെയും ഇവർ ഉറപ്പിച്ചു.. ഒരു വാക്കു പോലും ചോദിച്ചില്ല.. ഉണ്ണിമായ ആണ്…അതെ ദിവസം…”

അത് പറഞ്ഞപ്പോൾ ഞാനും പൊട്ടി കരഞ്ഞിരുന്നു… ഏങ്ങലടികൾ…

“ജോഷു… ?”

“മ്മ്മ്….”

“ജോഷു ഉണ്ണിമായയെ കെട്ടണം…. ന്നെ വേണ്ട.. ഞാൻ.. അവിശ്വസിച്ചില്ലേ ന്റെ ജോഷുനെ.. ന്നെ വേണ്ട ജോഷു…”

കരച്ചിൽ അടക്കി പിടിച്ച ശബ്ദം..

“എന്താ അഭി ഇത്? നീ എന്നെ അങ്ങനെ ആണോ കണ്ടിരിക്കുന്നത്?”

എനിക്ക് കരച്ചിൽ അടക്കാൻ ആയില്ല..

“ല്ലാ ജോഷു.. ന്നാലും വാക്ക് താ.. ഞാൻ കെട്ടിത്തൂങ്ങി ചാവണ്ട ച്ചാൽ,, വാക്ക് താ ഉണ്ണിമായയെ വേളി ചെയ്യും ന്ന്….”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി..

“എന്നാൽ.. എന്നാൽ നീയും ഉണ്ണിയെ കെട്ടണം… അല്ലെങ്കിൽ ഞാനും മരിക്കും.. അന്ന് നിന്റെ കല്യാണം എനിക്ക് കാണണം..

ഓർത്തോ നീ അവിവേകം എന്തെങ്കിലും കാണിച്ചാൽ ഞാൻ ഉണ്ണിമായയെ താലി കെട്ടിയതിനു ശേഷം പോയി മരിക്കും..

ഒരു പെണ്ണിന്റെ ജീവിതം ഇല്ലാതെ ആകും… വാക്ക് താ അങ്ങനെ സംഭവിക്കേണ്ട എങ്കിൽ…..”

ഞാൻ അലറി അവളോട്..

“ന്നെ പരീക്ഷിക്കല്ലേ ജോഷു….”

അവൾ കരഞ്ഞു..

“നിനക്ക് വാക്ക് വേണോ? നീ എനിക്കും വാക്ക് തരണം.. നീ കാരണം ഒരു പെണ്ണിന്റെ ജീവിതം കണ്ണീർ ആകും.. ഇത് ഞാൻ ആണ് പറയുന്നത്… അറിയാലോ?”

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com