പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281728

മുകളിൽ എത്തി ഒരു ചായ വച്ച് കുളിച്ചു ഒരു ഷോർട്സ് ഇട്ടു വാതിൽ അടക്കാൻ വന്ന ഞാൻ ഞെട്ടി..

കതകിൽ ചാരി ഒരു സ്ത്രീ.. വീണ്ടും നോക്കിയപ്പോൾ ആണ് അത് ജാനറ്റ് ആണ്..

“ജാനറ്റ്???”

ഞാൻ ചായ മേശയിൽ വച്ച് അവളുടെ അടുത്ത് ചെന്നു.. അകെ ഒരു കോലം.. മുടി ചിതറി. ചുണ്ട് പൊട്ടി.. കരഞ്ഞ കണ്ണുകൾ.. കീറിയ ഷർട്ട് മാറി അവളുടെ ഇന്നേഴ്സ് വരെ കാണാം..

ഞാൻ ഞെട്ടി വിറച്ചു.. അവളെ ആരോ എന്തോ ചെയ്തു എന്നെനിക്ക് തോന്നി..
ഞാൻ അവളെ പിടിച്ചു കൗച്ചിൽ ഇരുത്തി..

“ജാനറ്റ്? ആർ യു ഓക്കേ?”

അവൾ നിർവികാരം ആയി എന്നെ ഒന്ന് നോക്കി അതിനു ശേഷം പൊട്ടി കരഞ്ഞു..

ഞാൻ അവളെ കരയാൻ വിട്ടു കാത്തിരുന്നു.. അതിനു ശേഷം അവൾ പറഞ്ഞ കാര്യങ്ങൾ കേട്ട് എനിക്ക് തല കറങ്ങി..

അവൾ ഇങ്ങോട്ട് വരാൻ തുടങ്ങുമ്പോൾ ആണ് അവളുടെ ചേച്ചിയുടെ ഭർത്താവ് അവളുടെ റൂമിൽ വന്നു അവളെ കയറി പിടിച്ചത്. അയാൾ അവളെ മുഖത്തു അടിച്ചു, വേഷം വലിച്ചു കീറി..

അവളെ അയാൾ ഏകദേശം കീഴ്പ്പെടുത്തി എന്ന് തോന്നിയപ്പോൾ അവൾ ഫ്ലവർ വെസ് എടുത്തു അയാളുടെ തലക്ക് അടിച്ചു..

ഇതൊക്കെ കണ്ടു കൊണ്ട് അവളുടെ ചേച്ചിയും വന്നു..

അവൾ ഇറങ്ങി ഓടുകയായിരുന്നു. ഇവിടെ എത്തിയപ്പോൾ ആണ് മുകളിൽ ലൈറ്റ്‌ കണ്ടത്..

“ജാനറ്റ്.. ഒന്നും സംഭവിച്ചില്ലല്ലോ? പ്ലീസ്‌ കൂൾ ഡൌൺ.. ഒന്ന് കുളിക്ക്.. ഞാൻ ചായ ഇട്ടു തരാം.. “

അത് പറഞ്ഞപ്പോൾ അവൾ എണീറ്റ് ബാത്‌റൂമിൽ പോയി..

ഞാൻ അഭിയുടെ ബാഗിൽ നിന്നും ഒരു നൈറ്റി എടുത്തു അവൾക്ക് കൊടുത്തു.

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com