പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281687

ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു.. കണ്ണിൽ നിന്നും വെള്ളം കുതിച്ചു ചാടുന്നു..

മറക്കാൻ ശ്രമിക്കുന്ന കുറെ ഓർമകൾ.. എല്ലാം വീണ്ടും വീണ്ടും വന്നു.. അമ്മയോടും എനിക്ക് ദേഷ്യം വന്നു… എല്ലാവരോടും ദേഷ്യം വന്നു..

“ഏട്ടാ…”

ഞാൻ തല പൊക്കി നോക്കി.. എന്റെ അനിയത്തി എസ്ഥേർ.

അനിയത്തി എന്ന് പറഞ്ഞാൽ ഞങ്ങൾ ട്വിൻസ് ആണ്. ആദ്യം ഭൂമിയിലേക്ക് അമ്മയുടെ വയറ്റിൽ നിന്നും തല കാണിച്ചത് ഞാൻ ആണ്..

“ലീവ് മി അലോൺ….”

ഞാൻ അതും പറഞ്ഞു തല താഴ്ത്തി… എന്നാൽ അവൾ വന്നു എന്റെ അടുത്തിരുന്നു എന്നെ കെട്ടിപിടിക്കുകയാണ് ചെയ്തത്..

“ഒറ്റക്ക് അങ്ങനെ വിട്ടു പോകാൻ പറ്റുമോ? ഒരുമിച്ചു വന്നവർ അല്ലെ നമ്മൾ? “

അവൾ എന്റെ തലയിൽ തലോടി. ഞാൻ കണ്ണടച്ച് മരത്തിൽ ചാരി ഇരുന്നു..

അവൾ എന്നെ കെട്ടിപിടിച്ചു തല തോളിൽ വച്ചു ഇരുന്നു..

ഓർമകൾ ചുട്ടു പൊള്ളിക്കുകയാണ്….

***

ഞാൻ.. ജോഷുവ ജസ്റ്റിൻ ജോൺ.. എല്ലാവരും ജോഷ് എന്ന് വിളിക്കും. അമ്മ ആനി ജസ്റ്റിൻ . അച്ഛൻ ജസ്റ്റിൻ ജോൺ. സഹോദരി എസ്ഥേർ ഹെലൻ ജോൺ.

അച്ഛൻ ഗോവെര്മെന്റ് സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു. അമ്മ സാക്ഷാൽ കോട്ടയംകാരി അച്ചായത്തി.

അച്ഛൻ കോട്ടയത്ത് ആയിരുന്നപ്പോൾ ചാടിച്ചു കൊണ്ടുവന്നതാണ് ഇങ്ങോട്ട്..

പാലക്കാട് നിന്നും മാറി ഒരു സാധാ നാട്ടിൻപുറം ആണ് ഞങ്ങളുടെ നാട്. നാട്ടിൻപുറം എന്നാൽ ഇവിടെ അകെ ഉള്ളത് ഒരു ബാങ്ക്, സ്കൂൾ, കൊച്ചു ആശുപത്രി, അമ്പലം, പിന്നെ കുറച്ചു കടകളും.. അത്രേ ഉള്ളു.. അറിയാത്ത ആരും ഇല്ല.. സ്നേഹം ഉള്ള നാട്ടുകാർ..

ജാതി മതം അങ്ങനെ ഒന്നും ഇല്ല.. ഗ്രാമത്തെ കാക്കുന്ന ദേവി ആണ് എല്ലവർക്കും വലുത്..

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com