പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281728

“വേറെ ഒരാൾ പറഞ്ഞിട്ട് വേണമായിരുന്നോ നിനക്ക് എന്നെ മനസിലാക്കാൻ? കുട്ടിക്കാലം മുതൽ ന്റെ കരളിൽ അല്ലായിരുന്നോ അഭി നീ??”

ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല… ചോദിച്ചു.. കരഞ്ഞു പോയി…

അവൾ അലറികരഞ്ഞു വാ പൊത്തി പിടിച്ചു എണീറ്റ് ഓടി.. അതെന്റെ ചങ്ക് വല്ലാതെ വേദനിപ്പിച്ചു…

ഞാനും തിരിച്ചു നടന്നു.. പിന്നെ അവളെ കണ്ടില്ല. അവളുടെ അച്ഛനോടും അമ്മയോടും സോറി പറഞ്ഞു.. അവൾ പറഞ്ഞത് കൊണ്ട് അല്ലെ? എന്റെ അച്ഛനും എന്നോട് വീട്ടിൽ കയറേണ്ട എന്ന് വരെ പറഞ്ഞതാണ്..

“എല്ലാം ശരിയാകും മോനെ.. “ എന്ന് പറഞ്ഞു അവളുടെ അച്ഛൻ.. ഇനി എന്ത് ശരിയാകാൻ ആണ്?

പറഞ്ഞത് പോലെ അവളുടെ കുട്ടിയെ കണ്ടില്ലല്ലോ എന്ന് ഞാൻ ഓർത്തു. ഉറങ്ങിയിരിക്കാം..

അവിടെ നിന്നും ഇറങ്ങി.. ഗേറ്റിൽ എത്തി തിരിഞ്ഞു നോക്കിയപ്പോൾ അവൾ മുകളിലെ റൂമിൽ ജനലയുടെ അഴികളിൽ പിടിച്ചു നിൽക്കുന്നുണ്ട് . കരഞ്ഞു വീർത്ത കണ്ണുകളും ആയി..

ദിവസങ്ങൾ കടന്നു പോയി.. അവളെ കാണുമ്പോൾ നെഞ്ചിൽ ഉള്ള ആ പിടപ്പ്.. അത് മാറുന്നില്ല..

അവൾ സ്കൂളിൽ പിള്ളേരെ പാട്ടു പഠിപ്പിക്കാൻ തുടങ്ങി…

ഉണ്ണിയെ കാണാൻ പോയപ്പോൾ ആണ് പണ്ട് കുളപ്പടവിൽ അവളുടെ മടിയിൽ തല വച്ച് കിടക്കുമ്പോൾ അവൾ പാടുന്ന പാട്ട് കേട്ടത്..

കാലുകളെ നിയന്ദ്രിക്കാൻ ആയില്ല.. നേരെ ചെന്ന് വാതിലിന്റെ അടുത്തേക്ക്…
ചുവന്ന സാരി ചുറ്റി.. കണ്ണടച്ച് പിള്ളേർക്ക് പാടി കൊടുക്കുന്നവൾ .. അവർ അതിൽ മുഴുകി ഇരിക്കുന്നു..

“ടീച്ചറെ ദേ ജോഷേട്ടൻ….”

ഒരു കുറുമ്പി അവളുടെ പാട്ടിനെ തടസപ്പെടുത്തി വിളിച്ചു പറഞ്ഞപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു..

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com