പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

അവൾ സമ്മതിച്ചോ? അതും എല്ലാം അറിയുന്ന ഉണ്ണിയെ… ദേവി…

ഞാൻ റൂമിൽ പോയി കിടന്നു.. കരച്ചിൽ വന്നു എങ്കിലും ഒരു തുള്ളി കണ്ണുനീർ പോലും ചാടിയില്ല.. ഇല്ല അഭി സമ്മതിക്കില്ല..

അച്ഛനും അമ്മയും റൂമിൽ വന്നു.. ഞാൻ എണീറ്റ് ഇരുന്നു..

“ഇത്ര നാളും, നിന്റെ ഇഷ്ടത്തിനാണ് ജീവിച്ചത്.. നീ കാരണം ആണ് എസ്ഥേർ കെട്ടാതെ നിൽക്കുന്നത്.. നിന്റെ കാര്യം ഇനി ഞാൻ തീരുമാനിക്കും.. അല്ല തീരുമാനിച്ചു….”

അച്ഛന്റെ ഉറച്ച വാക്കുകൾ..

“നീയും പെണ്ണ് കെട്ടുന്നു.. മറ്റന്നാൾ അഭിയുടെ വിവാഹം നടക്കുന്ന അതെ സമയം.. വധു ഉണ്ണിമായ.. “

“വാട്ട് ദി ഹെൽ?”

ഞാൻ ചാടി എണീറ്റ് നിന്നു..

“എന്തോന്ന് ഹെൽ? ഡാ ചെക്കാ നിന്റെ ബാംഗ്ലൂർ ഇംഗ്ലീഷ് ഒന്നും ഇവിടെ വേണ്ട..

ഞാൻ നിന്റെ അപ്പൻ ആണ്.. പറയുന്നത് കേട്ടാൽ മതി.. ഈ വീട്ടിൽ നിന്ന് ഇനി നീ പുറത്തു ഇറങ്ങുന്നത് കല്യാണത്തിന് ആണ്.. നിനക്കെന്നെ അറിയില്ല… “

അച്ഛന്റെ ശബ്ദം മാറിയപ്പോൾ ഞാൻ ഒന്ന് പതറി.. ഇങ്ങനെ സംസാരിക്കാറില്ല അച്ഛൻ..

“അച്ചായൻ പറയും പോലെ ചെയ്തോ.. അന്തസ് വേണം ആണുങ്ങൾ ആയാൽ..”

അമ്മയുടെ ഡയലോഗ്..

“ജോഷു… എന്നോട് ഇഷ്ടമുണ്ടെങ്കിൽ ഇത് സമ്മതിക്കണം….”

എസ്ഥേർ ആ അബ് എയ്തു വിട്ടത് എന്റെ നെഞ്ചിൽ തന്നെ കൊണ്ടു..

അവർ റൂമിൽ നിന്നും പോയപ്പോൾ ഞാൻ പ്രാന്തനെ പോലെ അവിടെ ഇരുന്നു..

സ്വന്തമായി എന്ന് കരുതിയ അവൾ കൈവിട്ടു പോയി.. വീണ്ടും വന്നു. ഇതാ വീണ്ടും പോയോ?

അവളെ വിളിച്ചു പോയാലോ? എങ്ങോട്ടേലും? അല്ല അവൾ സമ്മതിച്ചു എന്നല്ലേ പറഞ്ഞത്..

ഞാൻ കൈ കൂപ്പി പ്രാർത്ഥിച്ചു..

“ഈ ഗ്രാമം കാക്കുന്ന ദേവി.. എല്ലാം നീ ആണ്…നിന്റെ ഹിതം അനുസരിച്ചു നടക്കട്ടെ….യേശുവേ.. കൈ വിടല്ലേ…..”

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.