പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281728

“എല്ലാവരും മാറുമ്പോൾ ഞാനും മാറേണ്ട ആന്റി?”

ഞാൻ തിരിച്ചു ചോദിച്ചു അവളെ ഒന്ന് നോക്കി… അവൾ വാ പൊത്തി പിടിച്ചു..
അമ്മ എന്ന് വിളിച്ച നാവ് ഇപ്പോൾ ആന്റി എന്ന് ഉച്ചരിച്ചപ്പോൾ അവരുടെ മുഖം കുനിഞ്ഞു..

“ജോഷു… !”

എന്റെ അമ്മയുടെ വിളിയും നോട്ടവും കണ്ടപ്പോൾ ഞാൻ ചിരിച്ചു..

ചായ ഒന്ന് രുചിച്ചു നോക്കി ഞാൻ പുറത്തിറങ്ങി.. വീടിന്റെ പുറകിൽ കൂടി നടന്നു അവരുടെ വീടിന്റെ പുറകിലെ കുളക്കരയിൽ ചെന്നു.

ഈ പടവുകളിൽ വച്ചാണ് ഞങ്ങൾ ഒന്നായത്.. അത് കഴിഞ്ഞു ആണ് ആ നശിച്ച ദിവസം…

ഞാൻ അതെ പടവിൽ പോയി ഇരുന്നു..

പുറകിൽ ഒരു അനക്കം കെട്ടു… എസ്ഥേർ ആണെന് കരുതി തിരിഞ്ഞു നൊക്കിയ ഞാൻ കണ്ടത് അഭിയെ ആണ്.

എനിക്കൊരു പതർച്ച തോന്നി.. അവൾ വന്നു എന്റെ അടുത്ത് അല്പം മാറി ഇരുന്നു..

“ഈ പടവുകൾ.. ഓർമയുണ്ടോ ജോഷുന്? “

അവളുടെ ചോദ്യം എന്നെ തളർത്തി… “ഞാൻ കാത്തു വെച്ചതൊക്കെ കവർന്നെടുത്തു അവസാനം ഞാൻ ഇല്ലാത്തപ്പോൾ വേറൊരു പെണ്ണിന്റെ ഒപ്പം…..”

അവൾ അന്ന് പറഞ്ഞതും മനസ്സിൽ മുഴങ്ങി..

“ഞാൻ.. ഞാൻ നിന്നെ ചതിച്ചിട്ടില്ല അഭി…”

ഞാൻ ഒരുവിധം പറഞ്ഞു ഒപ്പിച്ചു..

“അറിയാം ജോഷു.. ജാനറ്റ് വന്നിരുന്നു ന്നെ കാണാൻ… അതാണ് ഞാൻ തിരിച്ചു വരാൻ തീരുമാനിച്ചത്.. എല്ലാം ന്റെ തെറ്റാണു…മാപ്പ് ചോദിക്കണം എന്നുണ്ട്… പക്ഷെ അന്ന് ഞാൻ വിളിച്ച വാക്കുകൾ… എന്നോട് തന്നെ പുച്ഛം തോന്നുന്നു നിക്ക്.….അല്ലാച്ചാ നേരത്തെ വന്നേനെ….”

അവൾ വിങ്ങിപ്പൊട്ടി… അവളുടെ കന്യകാത്വം നഷ്ടപെട്ട അതെ പടവുകളിൽ അവളുടെ കണ്ണുനീർ വീഴുന്നു…

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com