പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

ഒരുമിച്ചു തൊഴുതു ഇറങ്ങി… മനസ് നിറഞ്ഞിരുന്നു..

ഈ ഒരു പണി അവർ ഞങ്ങൾക്കിട്ട് തരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..

അച്ഛൻ വന്നു കെട്ടിപിടിച്ചു…

“സന്തോഷയോടാ? നീ എന്താ വിചാരിച്ചേ ഞങ്ങൾ ഒക്കെ മനസ് കാണാത്ത ആളുകൾ ആണെന്നോ? “

“അച്ഛാ…. “

ഞാൻ ഒന്നും പറയാതെ അച്ഛനെ കെട്ടിപിടിച്ചു.. അമ്മയും വന്നു എന്നെയും അഭിയേയും പിന്നെയും തലോടി ഉമ്മവച്ചു..

“നീയാണോ ഇതൊക്കെ പ്ലാൻ ചെയ്തത്?”

ഞാൻ എസ്തേറിന്റെ ചെവിക്ക് പിടിച്ചു തിരിച്ചു..

“അമ്മെ.. ആവൂ… ഞാൻ അല്ല. അതാ അവിടെ…”

അവൾ കൈ ചൂണ്ടി.. സെറ്റ് സാരിയും അണിഞ്ഞു ചിരിച്ചു കൊണ്ട് നിൽക്കുന്ന ജാനറ്റ്..

അവൾ ഓടി വന്നു ഞങ്ങളെ കെട്ടിപിടിച്ചു.. അറിയാതെ വീണ്ടും കരഞ്ഞുപോയി…. സന്തോഷവും കണ്ണുനീരും ഒരുമിച്ചു വന്നു..

ത്രിമൂർത്തികൾ വീണ്ടും ഒരുമിച്ച ദിവസം.. ഒരു തെറ്റിദ്ധാരണ എല്ലാവരെയും അകറ്റി ലോകത്തിന്റെ പല കോണിൽ ആക്കി കളഞ്ഞു.
ഞങ്ങൾ മൂന്ന് പേരും കെട്ടിപിടിച്ചു കരഞ്ഞു…

“അല്ല? നിങ്ങൾ പരസ്പരം എന്ത് വിളിക്കും? ഉണ്ണി ഉണ്ണി എന്ന് വിളിച്ചു രണ്ടുപേരും ഒരുമിച്ചു വിളി കേൾക്കുമോ?”

ഉണ്ണിയോടും ഉണ്ണിമായയോടും ഉള്ള എസ്തേറിന്റെ ഈ ചോദ്യം അവിടെ ഒരു പൊട്ടിച്ചിരി ഉണ്ടാക്കി.. ഞങ്ങളും ചിരിച്ചു പോയി..

അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോൾ അഭി എന്റെ കൈ കോർത്തു പിടിച്ചിരുന്നു.. അവളുടെ നഖം എന്റെ കയ്യിൽ ഇറങ്ങുന്ന വിധം…

“ന്തൊരു ഭംഗിയാ ഉണ്ണിമായ…..”

അവളെ നോക്കി അഭി പറഞ്ഞു..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.