പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281993

“ചോരയും നീരും ഉള്ള ചെക്കന്മാരെ കണ്ടാൽ അവള് പിടിച്ചു കൊണ്ടുപോകുംട്ടോ… കുളത്തിലെ യക്ഷി.. “

പുറകിൽ നിന്നും ഈ ശബ്ദം കേട്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു..

ഒരു പാദസ്വര കിലുക്കം വന്നു എന്റെ അടുത്ത് ഇരുന്നു.. ഉണ്ണിമായ ആണ്.

ഇവിടെ ഹെഡ്മാഷിന്റെ മകൾ ആണ്..

“നീ ഇവിടെ ഉള്ളപ്പോൾ ഒരു യക്ഷിയും വരില്ല മായെ…യക്ഷിക്ക് വേറെ യക്ഷിയെ കാണാൻ പാടില്ല.”

ഞാൻ അവളോട് പറഞ്ഞു..

“അയ്യാ.. ഞാനേ… ഞാൻ ദേവിയാ ദേവി….”

ഉടനെ മറുപടി വന്നു…ഞാൻ അവളെ നോക്കി.. പീലി തിങ്ങിയ കറുത്ത കണ്ണുകളും മുട്ടിന്റെ ഒപ്പം ഉള്ള മുടിയും സ്വർണ നിറവും, ഒതുങ്ങിയ ശരീരവും, ഹാഫ് സാരിയും കൈ നിറയെ കുപ്പി വളകളും.. കാലിൽ വെള്ളി പാദസ്വരം…
സാക്ഷാൽ ആഫ്രോഡൈറ്റി ഇറങ്ങി വന്നത് പോലെ ആണ് പെണ്ണ്..
അവൾ ഡാൻസ് ടീച്ചർ ആണ്.

“നീയ്യാ ഇപ്പൊ ദേവി? മൂദേവി ആയിരിക്കും…”

ഞാൻ അവളെ പുച്ഛിച്ചു.. എനിക്ക് അതൊരു രസം ആണ്.

“ന്റെ ദേവി.. മൂദേവിയാ? മിണ്ടുലാട്ടോ ഞാൻ ഇനി…”

അവൾ മുഖം വീർപ്പിച്ചു… എനിക്ക് ചിരി വന്നു..ഞാൻ അവളുടെ കവിളിൽ ഒന്ന് പിച്ചി..

“കൂട്ടില്യ… ന്നെ മൂദേവിന് വിളിച്ചില്ലേ?”

“പിന്നെ നീയല്ലേ പറഞ്ഞെ ദേവി ആണെന്ന്?”

“ന്നോട് മിണ്ടണ്ടാ…. കൂട്ടില്യ… ന്നെ തല്ലണം… ജോഷുനോട് മിണ്ടില്യ നി…

അവൾ എണീറ്റ് പടി തിരിച്ചു കയറി..

“നീ അമ്പലത്തിലേക്കാ? നട തുറക്കുമ്പോൾ അങ്ങട്ട് പോണ്ട….”

“ന്താ ഇപ്പൊ?”

അവൾ തിരിഞ്ഞു നിന്നു..

“അല്ലാ… ദേവി പുറത്തു നിൽക്കുന്നു എന്ന് പറഞ്ഞു എല്ലാവരും നിന്നെ തൊഴും… പിന്നെ ദേവി തന്നെ ഇറങ്ങി വന്നു “കുട്ടി അങ്ങോട്ട് കേറിക്കോ” എന്ന് പറഞ്ഞാലോ?”

ഞാൻ അവളെ തിരിഞ്ഞു നോക്കി… അത് കേട്ടതോടെ മുഖം ചുവന്നു തിണിർത്തു… നാണിച്ചു…

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com