പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281975

“ഏട്ടാ….”

എസ്തേറിന്റെ വിളി കേട്ടപ്പോൾ ആണ് ഞാൻ ഓർമകളിൽ നിന്നും വന്നത്.

“ഇനി കരഞ്ഞിട്ട് കാര്യം ഉണ്ടോ ഏട്ടാ? എത്ര വർഷം ആയി? അവൾക്ക് കുട്ടികൾ വരെ ആയിട്ടുണ്ടാകും….”

അവളുടെ കുട്ടികൾ…

“നിക്ക് ഈ കള്ളന്റെ കൂട്ട് ചെക്കൻ വാവ മതി.. അച്ഛനെ പോലെ കുറുമ്പൻ….”

അവളുടെ വാക്കുകൾ മനസ്സിൽ നിന്നും വീണ്ടും ഉയർന്നു.. അറിയാതെ ഒന്ന് വിതുമ്പി പോയി..

“ജോഷു….”

“എന്നാലും ഡീ.. ഒറ്റ ദിവസം കൊണ്ട് അവൾ പോയില്ലേ? മറക്കാൻ കഴിയുന്നില്ല മോളെ.. “

“അറിയാം ജോഷു.. എന്നാലും ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കല്ലേ.. പ്ലീസ്‌? അമ്മ മനഃപൂർവം പറഞ്ഞതല്ലല്ലോ….”

“മ്മ്മ് നീ പൊയ്ക്കോ.. ഞാൻ വന്നോളാം..”

“പ്രോമിസ്? “

“പ്രോമിസ്…”

അവൾ പോയി. അന്ന് എസ്തേറും ഒരു പ്രതിജ്ഞ എടുത്തിരുന്നു..ഏട്ടൻ ഒരു പെണ്ണിനെ കണ്ടുപിടിച്ചാൽ മാത്രമേ അവളും കെട്ടുകയുള്ളു എന്ന്..

എന്നാൽ ഇനിയും എനിക്ക് അതിന് കഴിഞ്ഞിട്ടില്ല. കഴിയില്ല….

ഞാൻ എണീറ്റ് വീട്ടിലേക്ക് നടന്നു.. രാവിലെ ഇടിയപ്പം കഴിച്ചു. ചായ കുടിച്ചു. പുറത്തിറങ്ങി ബുള്ളറ്റ് സ്റ്റാർട്ട് ആക്കി… അമ്മയെ കണ്ടില്ല.. പിണങ്ങി കിടക്കുന്നുണ്ടാകും… വന്നിട്ട് സമാധാനിപ്പിക്കാൻ നോക്കാം..

നേരെ ഗ്രാമവഴികളിലൂടെ.. ഈ ഗ്രാമം ഇപ്പോഴും വലിയ ഉയർച്ചകൾ ഒന്നും ഉണ്ടാകാത്ത ഒരിടം ആണ്. എന്നാലും ആളുകൾ ഉണ്ട്.

ഇവിടെ ഉള്ള എസ്‌ബിഐ ബാങ്കിൽ ആണ് എന്റെ ജോലി. പിന്നെ ഒരു സ്കൂൾ, ഒരു കൊച്ചു ആശുപത്രി, അഞ്ചോ ആറോ കടകൾ.. പിന്നെ ഒരു അമ്പലം. അത്രയേ ഉള്ളു.

പള്ളിയിൽ പോകണം എങ്കിൽ 20 കിലോമീറ്റർ പോകണം.. കൂട്ടുകാർ പറയും ഇവിടെ നിന്നും മാറാൻ..

പക്ഷെ ഇതൊരു സ്വർഗം ആണ്.. അവർക്ക് അതറിയില്ല..ഗ്രാമത്തിന്റെ ഭംഗി ഒന്ന് വേറെ ആണ്.

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com