പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 282049

അന്ന് വൈകുന്നേരം അമ്പലക്കുളത്തിൽ പടവിൽ ഇരിക്കുകയായിരുന്നു ഞാൻ…

“ജോഷു…. “

ആ വിളി കേട്ടപ്പോൾ നെഞ്ച് കിടുങ്ങി.. തിരിഞ്ഞു നോക്കി.. ഇളം മഞ്ഞ ചുരിദാർ ധരിച്ചു അഭി.

അവൾ പടവുകൾ ഇറങ്ങി വന്നു…

എന്റെ അടുത്ത് ഇരുന്നു…

“നിക്ക് സംസാരിക്കാൻ ണ്ട്….”

അവൾ മെല്ലെ പറഞ്ഞു..

“ഇനിയിപ്പോ എന്ത് സംസാരിച്ചിട്ട് എന്താ അഭി?”

ഞാൻ വേദനയോടെ ചോദിച്ചു..

“ഉറക്കം ല്ലാ ഏട്ടാ… അന്ന് പോയതാ ന്റെ ഉറക്കവും മനസ്സമാധാനവും.. ല്ലാം പോയി ന്റെ….”

അവൾ കരഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു.. അവൾ ഏട്ടാ എന്ന് വിളിച്ചതും ഞാൻ ശ്രദ്ധിച്ചു..

“ഇനി കരയണ്ട.. ഒന്നും നമ്മുടെ കയ്യിൽ അല്ല.. അന്ന് ഞാൻ അവിടെ ഉള്ളത് കാരണം ആണ് ജാനറ്റ് പോയി ചാകാതെ ഇരുന്നത്..
എനിക്ക് അവൾ എന്റെ എസ്ഥേർ പോലെ ആണ്.. നിനക്ക് ഒരു അവസരം എനിക്ക് താരമായിരുന്നു…അന്ന് നീ ഊരി എറിഞ്ഞ മോതിരം എന്റെ മനസ് ആയിരുന്നു.”

“ല്ലാം ന്റെ തെറ്റാ… ന്നോട് ക്ഷമിക്കണം…”

“അതൊന്നും സാരമില്ല.. എല്ലാം കഴിഞ്ഞില്ലേ? നിന്റെ ഭർത്താവിന്റെ ഒപ്പം നന്നായി ജീവിക്ക് …”

“ന്താ? ന്താ ഈ പറയണേ?”

അവൾ കണ്ണ് മിഴിച്ചു..

“നീ വിനീഷ് മേനോനെ കെട്ടിയതല്ലേ.. അതും ആഴ്ചകൾ പോലും ആകാതെ.. അപ്പോൾ നിനക്ക് അവനോടു ഇഷ്ട്ടം ഉണ്ടാരുന്നു അല്ലെ..? എന്തായാലും എന്നോട് പകരം വീട്ടൽ നന്നായി നടന്നല്ലോ….”

“ജോഷു.. ന്ത് അസംബദ്ധം ആണ് ഈ പറയണേ… നേരത്തെ ന്റെ കുട്ടി ന്നൊക്കെ പറഞ്ഞപ്പോ കളിയാകീതാ ന്ന ഞാൻ വിചാരിച്ച്ചെ….
ന്റെ ദേവി ഞാൻ അവനെ കെട്ടീന്നോ? ന്നെ ന്ത് വേണേലും പറഞ്ഞോ.. ന്നാലും ഇങ്ങനെ ഒക്കെ.. നിക്ക് വയ്യാട്ടോ ഇതൊന്നും….ന്നെ ഇത്ര മോശക്കാരി ആയ കണ്ടേ? ന്റെ ദേവി….”

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com