പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281924

അവൾ എന്നെ നോക്കി പറഞ്ഞു …

“വിത്ത് മൈ പ്ലഷർ ബേബി…. “

അതും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.. അവനെ പറ്റി ഞാൻ അറിഞ്ഞിരുന്നു.. ഇവളുടെ ചേച്ചി ഇവളെ ആണ് കുറ്റപ്പെടുത്തിയത്..

അവന്റെ കള്ളുകുടി റൂമുള്ള ഫ്ലാറ്റിൽ എത്തി, കാർ ദൂരെ പാർക്ക് ചെയ്തു നടന്നാണ് വന്നത്.. അവിടെ നിന്നെ മുഖംമൂടിയും ഹൂഡിയും ഇട്ടിരുന്നു.. ആരും എന്നെ കാണാൻ പാടില്ല..

സെക്യൂരിറ്റി കാണാതെ മതിൽ ചാടി കടന്നു.. അവന്റെ റൂമിനു മുൻപിൽ എത്തി.. അകത്തു നിന്നും മ്യൂസിക്. ഞാൻ കതകിൽ മുട്ടി..

“ഹു ദി ഫക്ക്?”

അകത്തു നിന്നും അലർച്ച.. ഞാൻ വീണ്ടും മുട്ടി.. അവൻ എന്തോ കന്നടയിൽ പറഞ്ഞു റൂം തുറന്നു.. മുണ്ടു നെഞ്ചിൽ കെട്ടി ഒരു തടിയൻ..

“ഹൂ ദി ഫക്ക് ആർ യു?”

അവൻ എന്നോട് ചോദിക്കലും ഞാൻ സർവ ശക്തിയും എടുത്തു അവന്റെ നെഞ്ചിൽ ആഞ്ഞു ചവുട്ടി.. അവൻ തെറിച്ചു കരച്ചിലോടെ അകത്തേക്ക് വീണപ്പോൾ ഞാൻ അകത്തു കയറി കതക് അടച്ചു..

മൂന്നാം നിലയിലെ ഒറ്റ മുറി ആണ്.. ഒരു പെണ്ണ് കട്ടിലിൽ കിടക്കുന്നു.. അവൾ എന്നെ കണ്ടു അലറികൊണ്ട് എണീറ്റ് ഇരുന്നു തലയിണ എടുത്തു നഗ്നത മറച്ചു.

“ഷറ്റ്‌ ദി ഹെൽ അപ്പ് ഇഫ് യു വാണ്ട് റ്റു ലിവ്…”

ഞാൻ ഹോക്കി സ്റ്റിക് അവൾക്ക് നേരെ നീട്ടി.. അവൾ വാ പൊത്തി..

മ്യൂസിക് ഞാൻ ഒന്ന് കൂടി കൂട്ടി വച്ച് എണീറ്റ് വന്ന അവന്റെ കാൽമുട്ട് നോക്കി സ്റ്റിക് ആഞ്ഞു വീശി..

അവന്റെ മുകളിൽ എന്തൊക്കെ ദേഷ്യം ഉണ്ടോ അതൊക്കെ ഞാൻ തീർത്തു.. മാംസം ചതഞ്ഞു എല്ലുകൾ പൊട്ടി..

രണ്ടു കയ്യും കാലും അടിച്ചു തകർത്തു ഞാൻ.. അവന്റെ മർമ്മം നോക്കി കുറച്ചു ചവിട്ട് കൂടി കൊടുത്തു.. അവന്റെ അലർച്ചകൾ ഒന്നും പുറത്തു വന്നില്ല.

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com