പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281997

“ഈ ചെക്കൻ… ന്നെ കാളിയാക്കാ….”

അതും പറഞ്ഞു ഒറ്റ ഓട്ടം.. എനിക്ക് ചിരി വന്നു. എനിക്ക് സമ്മതം ആണെങ്കിൽ ഇവളെ കെട്ടിച്ചു തരാം എന്ന് മാഷ് പറഞ്ഞതാണ്..
പക്ഷെ എനിക്ക് അഭിയെ മറക്കാൻ കഴിയണ്ടേ?

ഇവിടെ ജാതി മതം ഒന്നും ഇല്ല.. എല്ലാവരും ഈ അമ്പലം, സ്കൂൾ ഒക്കെ ചുറ്റിപറ്റി ജീവിക്കുന്നവർ ആണ്..

ഞാൻ എണീറ്റ് വീട്ടിലേക്ക് പോയി.. വീട്ടിലേക്ക് പോകുമ്പോൾ ആദ്യം അഭിയുടെ വീട് ആണ്.. അത് കഴിഞ്ഞു ഒരു ഒഴിഞ്ഞ സ്ഥലം കഴിഞ്ഞാൽ എന്റെ വീട്.. 150 മീറ്റർ ദൂരം ഉണ്ടാകും. കാണാവുന്ന ദൂരം..

അവിടെ എത്തിയപ്പോൾ ഞാൻ മെല്ലെ ഒന്ന് നോക്കി.. ആരും ഇല്ല…

വണ്ടി വീട്ടിൽ കയറ്റിയപ്പോൾ അമ്മ വന്നു.. എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..

“എന്താ മമ്മി?”

തല പൊക്കി ദേഷ്യത്തിൽ ഒന്ന് നോക്കി വീണ്ടും കരയാൻ തുടങ്ങി..

“ഇതെന്താ? എന്താ കാര്യം? അച്ഛൻ വേറെ പെണ്ണ് കെട്ടിയോ? സാരമില്ല നമുക്ക് കോട്ടയം കുഞ്ഞച്ചനെ നോക്കാം.. “

“ഡാ ചെക്കാ… കിട്ടും കേട്ടോ നിനക്ക്?”

“ആഹാ.. പിണക്കം മാറിയല്ലോ?”

“സോറിട്ടോ.. അമ്മ അറിയാതെ പറഞ്ഞതാ….”

അമ്മ എന്നോട് തല കുനിച്ചു കൊണ്ട് പറഞ്ഞു..

“മ്മ്മ്.. ഇനി മറക്കണം അമ്മെ.. എങ്ങനെ എങ്കിലും.. അതിനു ദേവിയോ അല്ലെങ്കിൽ ഈശോയോ ഒരു പരീക്ഷണം തന്നിട്ടുണ്ട്…”

ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി അമ്മയോട് പറഞ്ഞു..

“എന്താ?”

അമ്മ സംശയത്തോടെ ചോദിച്ചു..

“അവൾ വന്നിട്ടുണ്ട്.. അഭി…ഇനി പോണില്ലത്രേ….സ്കൂളിൽ പാട്ടു പഠിപ്പിക്കാൻ ചോദിച്ചിരുന്നു എന്ന്…”

“ഈശോയെ……!”

ഞാൻ വാ പൊളിച്ചു നിൽക്കുന്ന അമ്മയെ ഒന്ന് നോക്കി ചിരിച്ചു റൂമിലേക്ക് ചെന്നു.. ബെഡിൽ വെറുതെ കിടന്നു..

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com