പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

“ഉണ്ണി ഞാൻ….”

“ന്താ ജോഷു? ന്നെ സഹോദരി ആയിട്ടാ കണ്ടേ ന്നല്ലേ? വേളി കഴിക്കാൻ പറ്റില്യാന്നല്ലേ? “

അവൾ എന്നെ നോക്കി അത് ചോദിച്ചപ്പോൾ ഞാൻ പതറി..

“നിക്കും അത് പോലെ തന്നാ ചെക്കാ… “

അവൾ ചിരിച്ചു…

“ങേ? എന്താ? “

ഞാൻ അവളെ ആന്തലോടെ നോക്കി..

“എന്നാലും ജോഷു.. ഞാൻ നിന്റെ അഭിയെ കെട്ടും എന്ന് നീ വിചാരിച്ചല്ലോ? കഷ്ട്ടം ഉണ്ട് കേട്ടോ….”

ഉണ്ണി വന്നു ഉണ്ണിമായയുടെ തോളിൽ കൈ വച്ചു ചിരിച്ചു..

എനിക്ക് ഒന്നും മനസിലായില്ല..

“ന്റെ ജോഷു.. ജോഷു വേളി കഴിക്കാൻ പോണത് അഭിയെ ആണ്.. ന്നെ അല്ല… ന്നെ കെട്ടാൻ ധാ ഈ ചെക്കൻ നിക്കണു….”

ഉണ്ണിമായ ചിരിച്ചു കൊണ്ട് പറഞ്ഞ ശേഷം ഉണ്ണിയോട് ചേർന്ന് നിന്നു..

ഞാൻ ഒരു പൊട്ടനെ പോലെ ചുറ്റും നോക്കി.. അഭി പകച്ചു എന്നെ നോക്കി..

ഞാൻ അവളുടെ വീട്ടുകാരെ നോക്കി.. ദേവി… എല്ലാവരും ഇതാ ചിരിക്കുന്നു..
എന്റെ വീട്ടുകാരെ നോക്കി.. അവർക്കും ചിരി..
എസ്ഥേർ വായ പൊത്തി ചിരിക്കുന്നു..
അവളുടെ അച്ഛൻ മുൻപോട്ട് വന്നു.

“ഞങ്ങളെ കുറെ നാൾ തീ തീറ്റിച്ചില്ലെ രണ്ടും കൂടി? അന്ന് വിചാരിച്ചതാണ് നിങ്ങൾക്കിട്ടും ഒരു പണി തരണം എന്ന്….”

അച്ഛൻ അതും പറഞ്ഞു അഭിയെ പിടിച്ചു എന്നോട് ചേർത്ത് നിർത്തി..

“ധാ എടുത്തോ.. ജോഷുന്റെ സ്വന്തം അഭി… കെട്ടി കൊണ്ടുപോയ്ക്കോ.. ഇനി കാണാൻ വയ്യ ഈ കരച്ചിലും… സങ്കടവും ഒക്കെ….”

ഞാൻ അവളെ നോക്കി.. കേട്ടത് വിശ്വസിക്കാൻ ആകാതെ നിൽക്കുകയുമാണ്.. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്.. അധരങ്ങൾ വിറക്കുന്നു..

“അഭി…എന്റെ അഭി…”

എന്ന് വിളിച്ചു ഒരു കെട്ടിപ്പിടുത്തം ആയിരുന്നു ഞാൻ..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.