പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281728

“ശരിയാ.. അവളെ കെട്ടിയാൽ മതിയാരുന്നു….”

“ദേ ഞാൻ കൊല്ലുംട്ടോ.. ന്നിട്ട് ഞാനും ചാകും…”

“സ്നേഹിച്ചു കൊന്നാൽ മതി… “

ഞാൻ അവളെ കോരി എടുത്തു ഒന്ന് വട്ടം കറക്കി നിലത്തു വച്ചു…

പുറകിൽ ചിരി ഉയരുന്നുണ്ടായിരുന്നു…

***

എസ്ഥേർ അവളുടെ മുകളിലെ റൂം റെഡി ആക്കിയിരുന്നു.. അവൾ എന്റെ റൂമിലേക്ക് മാറി..

അന്ന് വൈകുന്നേരം ഇവർ റിസപ്ഷൻ ഒരുക്കിയിരുന്നു.. രണ്ടു കൂട്ടരുടെയും ഒരുമിച്ചു ആണ്.

ഉണ്ണി വെഡ്സ് ഉണ്ണിമായ

ജോഷുവ വെഡ്സ് അഭിരാമി

ഇതൊക്കെ ഞങ്ങൾ അറിയാതെ പ്ലാൻ ചെയ്തത് ആണ്.. അന്ന് ഇവൾ വന്നപ്പോൾ തന്നെ ഇവർ തീരുമാനിച്ചിരുന്നു പോലും ഈ കല്യാണം.. എന്നാൽ ഞങ്ങൾ അങ്ങനെ മിണ്ടാതെ നടന്നത് കൊണ്ട് അവർ വേറെ പ്ലാൻ തയാറാക്കി… അത് ശരിക്കും കൊണ്ടു..

നല്ല രീതിയിൽ തന്നെ റിസപ്ഷൻ കഴിഞ്ഞു.. രാത്രി ഭക്ഷണവും കഴിച്ചു ഞാൻ റൂമിലേക്ക് വന്നു.. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവൾ പാലും ആയി വന്നു..

സാധാരണ പോലെ പാൽ ഗ്ലാസ് എന്റെ കയ്യിൽ തന്നപ്പോൾ അത് ഞാൻ അവൾക്ക് കൊടുത്തു..

“നമ്മൾ തുല്യർ അല്ലെ? നീ ആദ്യം കുടിച്ചോ …..”

അവൾ ഗ്ലാസ് വാങ്ങി പുഞ്ചിരിച്ചു…

“ഒരു കൂട്ടം കാണിക്കട്ടെ? “

അവളുടെ മുഖത്ത് ഒരു കുസൃതി വിടർന്നു. ശരിക്കും അഭിരാമി കുറുമ്പി ആണ്… അതൊക്കെ തിരിച്ചു വന്നത് പോലെ..

“എന്താ? കാണിക്ക്… “

അവൾ പാൽ ഗ്ലാസ് വായിലേക്ക് അടുപ്പിച്ചു കുടിച്ചു.. ഒരു ഇറക്ക് കുടിച്ചു..

അതിനു ശേഷം വായിൽ പാല് നിറച്ചു ഗ്ലാസ് മേശപ്പുറത്തു വച്ച് എന്റെ ചുണ്ടിനെ ചുംബിച്ച ശേഷം എന്റെ വാ പിളർത്തി അവൾ അവളുടെ വായിൽ നിന്നും പാൽ എന്റെ വായിലേക്ക് തള്ളി തന്നു..

ഞാൻ അവളുടെ ചുണ്ടുകളെ ചുംബിച്ചു കൊണ്ട് തന്നെ അത് മൊത്തം ഇറക്കി.. അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു..

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com