പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

Views : 281519

ടൗണിൽ പോയാണ് ഞങ്ങൾ പഠിച്ചതൊക്കെ..

ഞാൻ ബിടെക് കഴിഞ്ഞു ഒരു വർഷം ടൗണിൽ ഒരു കൊച്ചു ഇൻസ്റ്റിറ്റുഷനിലെ പിള്ളേരെ ഇൻഫർമേഷൻ ടെക്നോളജി പഠിപ്പിച്ചു.. Ielts ഒക്കെ നല്ല സ്കോറും വാങ്ങി.. നേരെ ബാംഗ്ലൂരിലെക്ക്‌ ബസ് കയറി..

സഹോദരി ബിടെക് കഴിഞ്ഞു ബാങ്ക് ജോലിക്ക് കയറിയിരുന്നു അപ്പോൾ.. അവൾ എന്നെക്കാളും സ്മാർട്ട് ആണ്.

ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്..
ഒരേ മുഖം ആണ് ഞങ്ങൾക്ക്. ഒരേ സ്വഭാവം, ഒരേ ഇഷ്ട്ടം അങ്ങനെ എല്ലാം ഒന്ന്..

ബാംഗ്ലൂർ എത്തി.. അവിടെ ബസ് ഇറങ്ങിയ എന്നെ കാത്തു ഒരാൾ നിൽക്കുന്നുണ്ടായിരുന്നു..

അഭിരാമി.. എന്റെ അഭി.

അച്ഛന്റെ കൂട്ടുകാരന്റെ മകൾ. കളികൂട്ടുകാരി.. ചെറുപ്പത്തിലേ എനിക്ക് വേണ്ടി പറഞ്ഞു ഉറപ്പിച്ച പെണ്ണ്. ഈ കൊച്ചു ഗ്രാമത്തിൽ മതം ഇല്ല.
മനുഷ്യൻ അല്ലെ എല്ലാം?

“ന്റെ ജോഷുവ…”

എന്ന് പറഞ്ഞു എന്നെ റോഡിൽ വച്ച് കെട്ടിപിടിച്ചു അവൾ സ്നേഹം കാണിച്ചപ്പോൾ എനിക്ക് നാണം വന്നു..

“ഡീ പെണ്ണെ.. ആളുകൾ നോക്കുന്നത് കണ്ടില്ലേ?”

ഞാൻ നാണക്കേടോടെ അവളെ അടർത്തി മാറ്റാൻ നോക്കി..

അവൾ പിടി വീണ്ടും മുറുക്കി എന്നല്ലാതെ വിട്ടില്ല..അവൾ പൂച്ച നഖം ഇറക്കുന്നത് പോലെ എന്റെ പുറത്ത് നഖം ഇറക്കി..

“ഇത് ബാംഗ്ലൂർ ആണ്… പിന്നെ നിക്ക് നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു നില്ക്കാൻ ആരുടേം പെർമിഷൻ വേണ്ട.. ന്റെ ആണ്… ന്റെ മാത്രം…”

“ഡീ മേനോത്തി കുട്ടി…..”

ഞാൻ അവളുടെ താടി പിടിച്ചു പൊക്കി.. നീണ്ട തവിട്ടു നിറമുള്ള മഷി എഴുതിയ കണ്ണുകൾ നനഞ്ഞിരിക്കുന്നു.

“ഇനിയിപ്പോ നമ്മൾ ഒരുമിച്ചു അല്ലെ? പിന്നെ എന്തിനാ മോളു കരയുന്നെ?”

Recent Stories

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com