പ്രണയിനി [മാലാഖയുടെ കാമുകൻ] 2082

അവൾ ആദ്യം ഒന്ന് പകച്ചു എങ്കിലും വളരെ വേഗം എന്നോട് പ്രതികരിച്ചു..

പ്രാന്ത് പിടിച്ചത് പോലെ മൂളിക്കൊണ്ട് അവൾ എന്റെ ചുണ്ടുകൾ കടിച്ചു വലിച്ചു..
കുറെ വർഷം അടക്കി വച്ച പ്രണയം മൊത്തം പുറത്തു വന്നു.. ചുംബനത്തിന്റെ ശബ്ദം കുളം ഏറ്റെടുത്ത പോലെ..

അന്ന് കുസൃതികൾ ഒന്നും ഉണ്ടായില്ല.. അവളെ കെട്ടിപിടിച്ചു ഇരുന്നു.. കുറെ നേരം.. പരിഭവങ്ങൾ ഒക്കെ പറഞ്ഞു തീർത്തു… വീട്ടിൽ വന്നു.. കിടന്നപ്പോൾ അവളെ ആലോചിച്ചു മനസ്സിൽ ഇട്ടു താലോലിച്ചു ഉറങ്ങി…

***

രാവിലെ എസ്ഥേർ വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത്..

“അഭിയുടെ വീട്ടുകാർ വന്നിട്ടുണ്ട്.. ന്തോ കാര്യം ഉണ്ട്.. വേഗം വാ…”

ഞാൻ ഒന്ന് ഫ്രഷ് ആയി താഴേക്ക് ചെന്നു.. അവളുടെ അച്ഛനും അമ്മയും.

“കല്യാണം പറയാനാ ഞങ്ങൾ വന്നേ….”

അവളുടെ അച്ഛൻ തുടക്കം ഇട്ടപ്പോൾ ഞാൻ അവരെ നോക്കി..

“ആഹാ ആരുടെ?”

എന്റെ അച്ഛൻ തിരിച്ചു ചോദിച്ചു..

“അഭിയുടെ.. അല്ലാതാര്? സ്കൂളിലെ ഉണ്ണി മാഷ് ആണ് വരൻ.. മറ്റന്നാൾ രാവിലെ 11 മണിക്ക് അമ്പലത്തിൽ ചടങ്.. എല്ലാവരും വരണം എന്ന് എടുത്തു പറയണ്ടല്ലോ അല്ലെ?”

അതൊരു ഇടി വെട്ടിയത് പോലെ ആണ് എനിക്ക് തോന്നിയത്.. കാലുകൾ തളർന്നു ഞാൻ ഭിത്തിയിൽ ചാരി..

“അവൾക് എതിർപ്പൊന്നും ഇല്ലേ?”

“അമ്മ ആണ് ചോദിച്ചത്..

“ഹാ എന്ത് എതിർപ്പ്? അവൾക്ക് അവനെ ഇഷ്ട്ടം തന്നെ ആണ്.. എന്നാൽപ്പിന്നെ അതങ്ങനെ ആയിക്കോട്ടെ എന്ന് കരുതി… അപ്പൊ ശരി ഞങ്ങൾ ഇറങ്ങുന്നു.. “

ഞാൻ അതൊക്കെ ഒരു സ്വപ്നത്തിൽ എന്നത് പോലെ ആണ് കേട്ടത്.. അവർ പോയ്കഴിഞ്ഞും ഞാൻ ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.