പ്രണയിനി [മാലാഖയുടെ കാമുകൻ] 2088

അങ്ങനെ നാട്ടിൽ വന്നു എൻഗേജ്മെന്റ് നടത്തി.. വീട്ടുകാരെ സാക്ഷി നിർത്തി ഞാൻ അവളുടെ കയ്യിൽ എന്റെ പേര് കൊത്തിയ റിംഗ്‌ ഇട്ടു.. അവളുടെ പേര് കൊത്തിയ റിങ് എനിക്കും.

അവളുടെ വീട് എന്റെ വീടിന്റെ അടുത്ത് തന്നെ ആണ്.. വളരെ അടുത്ത്.. അവരുടെ ഒരു ഇല്ലം ആണ്.

എല്ലാം നന്നായി നടന്നു.. അന്ന് രാത്രി ഞങ്ങൾ അവളുടെ വീടിന്റെ പുറകിലുള്ള കുളത്തിന്റെ പടവിൽ ഒരുമിച്ചു ഇരുന്നു…

“അങ്ങനെ നീ എന്റെ സ്വന്തം ആകാൻ പോകുന്നു…”

ഞാൻ അവളെ ചേർത്ത് പിടിച്ചു ഇരുന്നു..

“നിക്ക് ഒരു ഉമ്മ താ…”

അവൾ ചുണ്ടു കൂർപ്പിച്ചപ്പോൾ ഞാൻ അവളുടെ അധരങ്ങൾ നുണഞ്ഞു..

അതല്പം വേഗതയിൽ ആയി.. നാക്കുകൾ കൂട്ടി മുട്ടി..

കുസൃതി കാണിക്കാറുണ്ട് ഞങ്ങൾ.. ഞാൻ ചുംബനത്തിന്റെ ഒപ്പം കരങ്ങൾ കുസൃതി കാണിച്ചു.. അത് രണ്ടുപേരുടെയും ശരീരം ചൂടുപിടിപ്പിച്ചു.. മനസമ്മതം നടന്ന ദിവസം ആയതുകൊണ്ടാണോ എന്തോ രണ്ടുപേരും എതിർത്തില്ല… പരിധികൾ വിട്ടു..

അമ്പിളി വെളിച്ചത്തിൽ കല്പടവുകളിൽ ഞങ്ങളുടെ പ്രണയം നിറഞ്ഞു തുളുമ്പി..
***

രണ്ടു ദിവസം കഴിഞ്ഞു ഒരുമിച്ചു ആണ് ഞങ്ങൾ ബാംഗ്ലൂരിലേക്ക് പോയത്. ഒരുമിച്ചാണ് പോയത്.. അവളുടെ കാറിൽ.

ജാനറ്റ് അവളുടെ ചേച്ചിയുടെ വീട്ടിൽ ആയിരുന്നു. എന്നെ സിൽക്ക് ബോർഡിൽ വീട്ടിൽ വിട്ടു ലച്ചു കാറും ആയി ഒരു ബന്ധു വീട്ടിൽ പോയി.

അവൾ ഇനി നാളെ ആണ് വരുള്ളൂ. മിക്കവാറും ഇന്ന് രാത്രി തന്നെ ഓടി വരും എന്നെനിക്ക് അറിയാമായിരുന്നു..

ഞാൻ കതക് തുറന്നു അകത്തു കയറി. താഴെ മൊത്തം ഇരുട്ട് ആയിരുന്നു.. ജാനറ്റ് ഇല്ല.

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.