പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

“ഈശോയെ.. അഞ്ചു മിനുറ്റ്‌ കിട്ടിയപ്പോഴേക്കും നീ അവളുടെ ചുണ്ടു കടിച്ചു പൊട്ടിച്ചോ? ഇങ്ങനെ പോയാൽ പെണ്ണ് കാത്തു വെച്ചതൊക്കെ ഇന്ന് തന്നെ പോകുമോ?”

ജാനറ്റ് അത് പറഞ്ഞു തീരാലും അവൾ എന്റെ പുറകിലേക്ക് പതുങ്ങി…

ജാനറ്റ് അത് കണ്ടു ചിരിച്ചു… ഞാനും…

അന്ന് ഞങ്ങൾ പുറത്തു പോയി ഭക്ഷണം കഴിച്ചു.. നേരം വെളുക്കും വരെ അവളുടെ മടിയിൽ കിടന്നു കഥ പറയുകയായിരുന്നു…

പിറ്റേന്ന് അവർ ലീവ് ആക്കി.. കുറച്ചു മാളുകൾ ഒക്കെ തെണ്ടി നടന്നു തിരിച്ചു വന്നു.

എത്തി മൂന്നാം ദിവസം എന്നെ ഇന്റർവ്യൂ വിളിച്ചു.. വല്ലാതെ ബുദ്ധിമുട്ടിച്ചു.
എന്നാലും ജാനറ്റ് HR മാനേജർ ആയിരുന്നത് കൊണ്ട് ജോലി കിട്ടി..

നെറ്റ്‌വർക്ക് എഞ്ചിനീയർ ആയി അങ്ങനെ ഒറാക്കിൾ കമ്പനിയിൽ ഞാൻ ജോയിൻ ചെയ്തു..

അൻപതിനായിരം രൂപ ശമ്പളം ഉള്ള ജോലി. അല്ലെങ്കിലും സാലറി ഒന്നും നോക്കി അല്ല ഞാൻ വന്നത്..

നാട്ടിൽ നിന്നാൽ ഇവളെ കാണാൻ പറ്റില്ലല്ലോ.. ഇത് ഞങ്ങൾ ഒരുമിച്ചു പ്ലാൻ ചെയ്തത് ആണ്..

ഏക കാരണം അഭി ആണ്. അതവൾക്കും അറിയാം.. വീട്ടിൽ എല്ലാവർക്കും അറിയാം.. ഞങ്ങളുടെ ഗ്രാമത്തിൽ ഉള്ള ഈച്ചക്ക് വരെ അറിയാം അഭി എന്റെ ആണെന്ന്..

ആഘോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു പിന്നെ.. ഞാനും അഭിയും ജാനറ്റും..
ജാനറ്റ് എനിക്ക് എസ്തേറിന്റെ സ്ഥാനത്ത് ആയിരുന്നു..

ഞങ്ങൾ അടിച്ചു പൊളിച്ചു ജീവിച്ചു.
ഇതിനിടയിൽ പ്രേമിച്ചും തല്ല് കൂടിയും ഞങ്ങളും…

രണ്ടു വർഷങ്ങൾ വളരെ വേഗം കടന്നു പോയി..

ഇതിനിടയിൽ കല്യാണം കഴിക്കാൻ ഞങ്ങളോട് വീട്ടുകാർ പറയുന്നുണ്ടായിരുന്നു..

അടുത്ത വർഷം നടത്താം എന്ന് ഞങ്ങൾ തീരുമാനിച്ചു..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.