പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

“ന്റെ ജോഷു… ദേവീ… “

അവളും അലറി കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു മുറുകിയപ്പോൾ അത് കണ്ടു നിന്ന എല്ലാവരുടെയും കണ്ണിൽ വെള്ളം നിറഞ്ഞിരുന്നു…

അല്പം കഴിഞ്ഞപ്പോൾ ഞാൻ അവളെ എന്നിൽ നിന്നും വിടർത്തി.. അകെ മൊത്തം കരഞ്ഞു കരഞ്ഞു തളർന്നിരുന്നു ഞങ്ങൾ..

“ഇത്രയൊക്കെ ചെയ്യാൻ എന്ത് തെറ്റാ ഞങ്ങൾ ചെയ്തെ? ചത്തില്ല എന്നെ ഉള്ളു…”

ഞാൻ എല്ലാവരെയും നോക്കി പറഞ്ഞു..

“പറഞ്ഞു തീർക്കാവുന്ന ഒരു വിഷയം.. അന്ന് അവളുടെ മുഖത്തിന് ഒരെണ്ണം കൊടുത്തിട്ടു നിനക്ക് അവളോട് പറഞ്ഞൂടാരുന്നോ? അല്ലെങ്കിൽ അവൾ പോയപ്പോൾ പുറകെ പോയി അവളെ വിടാതിരുന്നെങ്കിലോ? നാല് വർഷം ആണ് ജോഷു… എല്ലാവരും കരഞ്ഞു കരഞ്ഞു വയ്യാതായി… അത് കൊണ്ട് തമാശക്ക് ചെയ്തു എന്നെ ഉള്ളു.. ഇനി സന്തോഷം ആയി ഇരിക്ക്.. ക്ഷമിക്ക്.. കേട്ടോ?”

അവളുടെ അച്ഛൻ അതും പറഞ്ഞു എന്നെ കെട്ടിപിടിച്ചു.. ശരിയാണല്ലോ പറഞ്ഞത് എന്ന് എനിക്കും തോന്നി.. അന്ന് അവളെ വിടാതിരുന്നെങ്കിൽ…..
ഇനി പറഞ്ഞിട്ട് കാര്യമില്ല..

“വിഷമിച്ചു അല്ലെ മോനു?”
അമ്മ എന്നെ ഉമ്മവച്ചു.. അവളെയും..

സമാധാനം തോന്നി…. മുഖത്തു പുഞ്ചിരി വന്നു..

മുഹൂർത്തം ആയപ്പോൾ കയ്യിൽ തന്ന താലി ഞാൻ അവളുടെ കഴുത്തിന് നേരെ ഉയർത്തി..

കൈകൂപ്പി താലി കഴുത്തിൽ മുറുകുന്ന നിമിഷം കാത്തു കണ്ണടച്ച് നിൽക്കുന്ന എന്റെ പെണ്ണ്..

“കെട്ടിക്കോട്ടെ? “

ഞാൻ അവളോട് ചോദിച്ചു..

“പൂർണസമ്മതം… “

മറുപടി കിട്ടി… കെട്ടി.. അത്രയും ആളുകളെ സാക്ഷി നിർത്തി ദേവിയെ സാക്ഷി നിർത്തി അവളെ ഞാൻ എന്റെ സ്വന്തം ആക്കി..

അതെ സമയം ഉണ്ണി ഉണ്ണിമായയുടെ കഴുത്തിലും താലി കെട്ടിയിരുന്നു..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.