പ്രണയിനി [മാലാഖയുടെ കാമുകൻ] 2088

“വാക്ക്.. ഞാൻ സമ്മതിച്ചു.. ന്നാലും… നിക്ക് ജോഷു ആണ് എല്ലാം.. നിക്ക് വയ്യ…”

“ഞാനും വാക്ക് തരുന്നു… എല്ലാം ദേവി നോക്കിക്കോളും.. ഇതാണ് വിധി എങ്കിൽ അങ്ങനെ…”

അടുത്ത കുറെ നേരം ഞങ്ങൾ രണ്ടുപേരും സംസാരിച്ചില്ല.. കരഞ്ഞു..

നഷ്ടപ്പെട്ട വസ്തു തിരികെ കിട്ടിയപ്പോൾ സന്തോഷിച്ചു.. അത് വീണ്ടും നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാൻ ആകുന്നില്ല…

ഫോൺ വച്ചു.. തേങ്ങലോടെ.. കണ്ണിൽ നിന്നും രക്തം ആണ് വരുന്നത് എന്ന് തോന്നി..

****

അന്ന് മൊത്തം കരഞ്ഞു തീർത്തു.. ഉറങ്ങി എണീറ്റപ്പോൾ മനസ് നിർവികാരം ആയിരുന്നു..

കല്യാണ ദിവസം..

താലികെട്ട് മാത്രം ആണ് ഉള്ളത്.. ഇതുപോലെ ഒരു കല്യാണം ആദ്യം ആയാണ് എന്ന് തോന്നി… എന്നാലും ഉണ്ണിമായ സമ്മതിച്ചോ ആവൊ.. അവളെ ഒരു പെങ്ങളെ പോലെ ആണ് കണ്ടിരുന്നത്..

എസ്ഥേർ തന്ന ക്രീം കളർ ഷർട്ടും സ്വർണക്കര ഉള്ള മുണ്ടും ഉടുത്തു.. ഒരു ചടങ്ങും ഇല്ലാതെ ഇറങ്ങി..

ആരുടേയും അനുഗ്രഹം വാങ്ങിച്ചില്ല.. എന്തിന്? നേരെ ചെന്ന് കാറിൽ കയറി..

വീട്ടുകാരും വന്നു കയറി.. അമ്പലത്തിൽ എത്തി. പടി കയറി അകത്തേക്ക് ചെന്നപ്പോൾ ആദ്യം കണ്ട കാഴ്ച..

ചുവന്ന പട്ടിൽ ചുറ്റി ലക്ഷ്മി ദേവിയെപോലെ ഉണ്ണിമായ.

മുല്ലപ്പൂ ഉണ്ട് മുടിയിൽ.. കുറച്ചു ആഭരണങ്ങളും.. അവളുടെ വീട്ടുകാർ, ഉണ്ണിയുടെ വീട്ടുകാർ, പിന്നെ അഭിയുടെ വീട്ടുകാർ..

ഞാൻ ചുറ്റും നോക്കി.. കണ്ടു.. നനഞ്ഞ മിഴികളും ആയി എന്റെ അഭി.. നീലപ്പച്ച പട്ടിൽ ചുറ്റി, മുടിയിൽ മുല്ലപ്പൂവും, കുറച്ചു ആഭരണങ്ങളും… അതും ഒരു ദേവിയെ പോലെ…

ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു. നഷ്ടബോധം… കണ്ണിൽ നീര് വന്നു മൂടി.. അവളുടെ കൈ പിടിച്ചു ഓടാൻ തോന്നി.. നെഞ്ച് പൊടിയുന്ന വേദന..

അമ്പലത്തിന്റെ മുൻപിൽ ഉള്ള കാൽവിളക്കിന്റെ അടുത്ത് ചെന്നു..

ഉണ്ണി മുണ്ടും ഷർട്ടും ഉടുത്തു നിൽക്കുന്നുണ്ട്..

ഞങ്ങളെ നാല് പേരെ നടുവിൽ ആക്കി ബന്ധുക്കൾ കൂടി നിന്നു..

ഉണ്ണിമായ ഒരു ചിരിയോടെ കൈകൾ പൊക്കിളിന്റെ താഴെ ചേർത്ത് വച്ച് കോർത്തു എന്റെ മുൻപിൽ വന്നു നിന്നു..

ഞാൻ അവളെ ഒന്ന് നോക്കി..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.