പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

എല്ലുകൾ ഒടിയുന്ന പോലെ.. അവൾ പതുങ്ങി കിടന്നു വിറച്ചു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു..

അൽപ നേരം കഴിഞ്ഞപ്പോൾ ഞാൻ അവളെ പടിയിൽ ഇരുത്തി..
ഒപ്പം ഇരുന്നപ്പോൾ അവൾ എന്റെ തോളിൽ തല ചായ്ച്ചു…

ഞാൻ അവളെ ചേർത്ത് പിടിച്ചു… അവൾ വീണ്ടും വിങ്ങി കരഞ്ഞു..

“എന്തിനാ നീ പിന്നേം കരയുന്നെ മേനോത്തികുട്ടി?”

“ന്നാലും.. ഞാൻ ന്തൊക്കെയാ അന്ന് വിളിച്ചേ? നിക്ക് സഹിക്കാൻ വയ്യ….”

“മോളു.. അന്ന് നീ അല്ല.. ആരും അങ്ങനെ തന്നെയേ പ്രതികരിക്കുള്ളൂ.. അവൾ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു… അതാണ്… ശരിക്കും ഞാൻ നിന്നെ അപ്പോൾ വിളിച്ചു വരാൻ പറയാൻ ഇരുന്നതാണ്.. അപ്പോൾ ആണ് അവൾ അവളുടെ ഒപ്പം ഒന്ന് ഇരിക്കാൻ പറഞ്ഞത്.. “

“നിക്ക് അറിയാം ജോഷു… ന്നോട് ക്ഷമിക്കണം… ചാകാൻ നോക്കി ഞാൻ.. പേടി ആണ് ന്റെ ജോഷു.. അല്ലാച്ചാ ചത്തേനെ….”

അവൾ വീണ്ടും കരഞ്ഞു…

“ഇനി കരയണ്ട.. എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല.. നിനക്ക് പകരം വെക്കാൻ ആരും ഇല്ല മോളു.. നീ കെട്ടി എന്നറിഞ്ഞിട്ട് പോലും നിന്നെ സ്നേഹിക്കുന്നത് നിർത്തിയില്ല ഞാൻ….”

“ന്റെ വേളി കഴിഞ്ഞു ന്നു പറഞ്ഞത്‌ ന്റെ അമ്മാവനാ.. ന്റെ മുറചെക്കനെ കൊണ്ട് കെട്ടിക്കാൻ.. അതാ ഞാൻ വേഗം പോയെ.. ലാച്ച ന്നെ വിടില്ലാരുന്നു…”

“മ്മ്മ് ഇനി കരയണ്ട… എനിക്ക് എന്റെ പഴയ അഭിയെ വേണം.. തരുമോ നീ?”

“സത്യം? ന്നോട് ദേഷ്യം ല്ലേ? “

“ദേഷ്യപ്പെടണോ?”

“മ്‌ച്ചും… വേണ്ട…. “

അവൾ അത് പറഞ്ഞു നിർത്തിയതും ഞാൻ അവൾ ഇരുന്ന പടിക്കു താഴെ മുട്ടുകുത്തി ഇരുന്നു അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.