പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

ഒരു നിലവിളി പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ബെഡിൽ നിന്നും ചാടി ഇറങ്ങി ഓടി ജനലിന്റെ അടുത്ത് വന്നു…

“ജോഷു… ന്റെ ദേവീ…..ന്താ ഇവിടെ?”

അവൾ എന്റെ കയ്യിൽ പിടിച്ചു..

“നീ പേടിച്ചു കരയും എന്നാണ് പെണ്ണെ ഞാൻ കരുതിയത്‌… എന്തെ പേടിച്ചില്ല?”

ഞാൻ ആകാംഷയോടെ ചോദിച്ചു..

“ദേവി.. ന്റെ ജോഷുനെ കണ്ടു ഞാൻ പേടിക്കോ? ഏത് രാത്രിലും അറിയാലോ നിക്ക്…..”

എന്റെ കണ്ണ് നിറഞ്ഞു….

“നീ കുളക്കരയിലേക്ക് വാ..”

ഞാൻ അവളോട് പറഞ്ഞു മെല്ലെ കോവണി ഇറങ്ങി

ഞാൻ ഒരു ചിരിയോടെ കുളപ്പടവിൽ ചെന്ന് ഇരുന്നു..

പത്തോ ഇരുപതോ മിനുറ്റ്‌ കഴിഞ്ഞപ്പോൾ പാദസ്വര കിലുക്കം കെട്ടു..

“ന്റെ ദേവി.. വരുന്ന വഴി ഞാൻ ഒരു കസേര തട്ടി… വീണില്യ… ന്താ ജോഷു.. ഈ രാത്രി ന്ത് കൂട്ടാ പറയാൻ ഉള്ളേ?”

അവൾ പരിഭ്രമത്തോടെ എന്നോട് ചോദിച്ചു…

“നിന്നെ കാണാൻ തോന്നിയപ്പോൾ……..”

അവളുടെ കിതപ്പ് പെട്ടെന്ന് നിന്നു.. നേരിയ വെളിച്ചത്തിൽ ആ കണ്ണുകളിലെ തിളക്കം വർധിച്ചു.

“ന്നെ.. ന്നെ കാണാൻ?”

ഞാൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടപ്പോൾ അവൾ ഒരു പൂച്ചകുഞ്ഞു പോലെ നെഞ്ചിലേക്ക് അമർന്നു കിടന്നു വിറച്ചു..

അവളുടെ ഹൃദയം പിടക്കുന്നത് എനിക്ക് കേൾക്കാം…

നെഞ്ചിൽ നനവ് വന്നപ്പോൾ ആണ് അവൾ കരയുകയാണ് എന്ന് എനിക്ക് മനസിലായത്.. ഉടനെ അവൾ നിലത്തേക്ക് ഊർന്നു ഇറങ്ങി എന്റെ കാലിൽ പിടിച്ചു..

“മാപ്പ്.. നൂറു തവണ മാപ്പ്‌….”

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ ഞാൻ ഒരു ആന്തലോടെ അവളെ വലിച്ചു പൊക്കി എടുത്തു വരിഞ്ഞു മുറുക്കി..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.