പ്രണയിനി [മാലാഖയുടെ കാമുകൻ] 2088

എനിക്ക് സന്തോഷവും, സങ്കടവും, കരച്ചിലും എല്ലാം ഒരുമിച്ചു വന്നു.. എന്താ ഇപ്പൊ ചെയ്യുക?

ഞാൻ ബൈക്ക് മെല്ലെ മുൻപോട്ട് എടുത്തു.. വീട്ടിൽ എത്തി അമ്മയും എസ്തേറും എന്തൊക്കെയോ ചോദിച്ചത് ഞാൻ കേട്ടില്ല.

“ഈ ചെക്കൻ ആ പെണ്ണ് വന്നതിൽ പിന്നെ ഇങ്ങനെ ആണ്…എന്താകുമോ എന്തോ…”

അത് മാത്രം കെട്ടു.. റൂമിൽ പോയി കിടന്നു.. കാത്തിരുന്നത് വെറുതെ ആയില്ല എന്നൊരു തോന്നൽ..

അവളുടെ നമ്പർ എവിടെ നിന്നാണ് കിട്ടുക? അല്ല.. ബാങ്കിൽ വന്നപ്പോൾ നമ്പർ തന്നല്ലോ? അതിനിപ്പോ ബാങ്കിൽ പോകണ്ടേ.. എന്തൊരു പൊട്ടൻ ആണ് ഞാൻ..

അവളുടെ വീട്ടിൽ പോയാലോ? ഞാൻ ചാടി എണീറ്റ് സമയം നോക്കി.. ഒരു 11 മണി ആയിട്ട് പോകാം..

അടുത്ത മണിക്കൂറുകൾ ഒച്ച് ഇഴയുന്നത് പോലെ ആയിരുന്നു..
വളരെ പതുക്കെ. രാത്രി എങ്ങനെയോ ഭക്ഷണം കഴിച്ചു എന്ന് വരുത്തി ഞാൻ വേഗം കിടക്കാൻ പോയി.

പത്തര ആയപ്പോൾ പതുങ്ങി അടുക്കള വഴി പുറത്തിറങ്ങി മതിൽ ചാടി കടന്നു..
മെല്ലെ റോഡിലൂടെ അവളുടെ വീട്ടിലേക്ക്. അവിടെയും മതിൽ ചാടി പുറകോട്ട് ചെന്ന് കോവണി പൊക്കി എടുത്തു അവളുടെ റൂമിന്റെ ജനാലയുടെ അവിടെ വച്ചു.

ജനാല തുറന്നു കിടക്കുന്നുണ്ട്.. അതിൽ നിന്നും വെളിച്ചവും. ഞാൻ മരകോവണി ശബ്ദം കേൾപ്പിക്കാതെ കയറി മുകളിൽ എത്തി.

അകത്തേക്ക് നോക്കി.. അവൾ ബെഡിൽ കിടക്കുന്നുണ്ട്.. കമിഴ്ന്നു കിടക്കുന്നു..
ഒരു കറുത്ത പാന്റും ഇളം റോസ് ബനിയനും ആണ് വേഷം. മുടി കെട്ടി വച്ചിട്ടുണ്ട്..

“ഡീ….! “

ഞാൻ വിളിച്ചു.. അനക്കം ഇല്ല..

“ഡീ അഭി…”

അവൾ എന്തോ കേട്ടത് പോലെ തല പൊക്കി.. നേരെ ജനലിലെക്ക്‌ നോക്കി..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.