“ന്താ നിർത്തിയെ?”
“ഇല്ല.. ഒന്നും ഇല്ല….”
ഓഫ് ആയ ബൈക്ക് ഞാൻ വീണ്ടും സ്റ്റാർട്ട് ആക്കി മെല്ലെ എടുത്തു.. കണ്ണ് നിറഞ്ഞു ഒഴുകുന്നു…
സഹിക്കുന്നില്ലല്ലോ ദേവി… ഇവൾ സിംഗിൾ ആണെന്ന് കേട്ടപ്പോൾ വല്ലാതെ പ്രതീക്ഷിച്ചിരുന്നു..
അവളുടെ വീടിന്റെ മുൻപിൽ എത്തി ബൈക്ക് നിർത്തി.. അവൾ ഇറങ്ങി മുൻപോട്ട് വന്നു..
“ന്താ കരയ്യാ? കണ്ണ് നിറഞ്ഞിരിക്കണു…. ജോഷുന്റെ?”
അവൾ ചിരിച്ചു കൊണ്ടാണ് ചോദിച്ചത്..
“ഏയ് കണ്ണിൽ എന്തോ പോയി.. സന്ധ്യ അല്ലെ? “
“രണ്ടു കണ്ണിലും ന്നിചു പോയാച്ചാ… ന്താ ചെയ്യാ ല്ലേ?”
ഞാൻ മുഖം തിരിച്ചു ബൈക്ക് സ്റ്റാർട്ട് ആക്കി..
ബൈക്ക് ഓഫ് ആയപ്പോൾ ഞാൻ നോക്കി.. അവൾ ഓഫ് ആക്കിയത് ആണ്..
“നിക്ക് ബോയ്ഫ്രണ്ട് ണ്ട് ന്നു കേട്ടപ്പോ ല്ലേ കണ്ണീരു വന്നേ? അത് പോലെ ആണ് നിക്കും.. ഉണ്ണിമായെടെ ഒപ്പം കണ്ടപ്പോ.. ന്റേം കണ്ണ് ഇതുപോലെ നിറഞ്ഞു.. കണ്ടില്ല്യാന്നുണ്ടോ ജോഷു??”
അവളുടെ ചോദ്യം എന്റെ മുഖം കുനിപ്പിച്ചു..
“നിക്ക് ബോയ്ഫ്രണ്ട് ന്നും ല്ലാട്ടോ… ജോഷു മാത്രെ ന്റെ ഹൃദയത്തിലും ദേഹത്തിലും തൊട്ടിട്ടുള്ളു.. വേറെ ആരും തൊടില്യ… ലാച്ച ഞാൻ മരിക്ക….”
അത്രയേ പറയാൻ വിട്ടുള്ളു… എന്റെ കൈ ഞാൻ അറിയാതെ അവളുടെ വാ പൊത്തി…
അവൾ മെല്ലെ ആ കൈ മാറ്റി..
“ന്നോട് ക്ഷമിക്കാൻ കഴിയ്യോ ജോഷു? ന്റെ ജീവൻ തന്നു ഞാൻ സ്നേഹിക്കാം… നിക്ക്.. നിക്ക് അത്ര ഇഷ്ട്ടാ ന്റെ ജോഷുനെ….”
അവൾ അതും പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടി… ഞാൻ അവിടെ തറഞ്ഞു ഇരുന്നുപോയി….
അവൾ..
അവൾ എന്താ ഇപ്പൊ പറഞ്ഞത്? ദേവി… അവൾക്ക് എന്നെ ഇപ്പോഴും ഇഷ്ട്ടം ആണെന്നോ? എന്റെ ഈശോ….
പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…
സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit
Dear MK
Waiting for English Rose….!”
Plz.. Plz…
Nice
❤️❤️❤️
Favourite One ???