പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

“ന്നെ കണ്ടാ പ്പോ തുടങ്ങും.. ന്ത് സ്നേഹം ന്നാ? ദുഷ്ടനാ ദുഷ്ടൻ….”

അവൾ മുഖം വീർപ്പിച്ചു… എന്നാലും അടുത്ത് വന്നു കുമ്പിൾ നീട്ടി..

“നിന്നെ ഇങ്ങനെ ദേഷ്യപ്പെട്ട് കാണാൻ അല്ലെ പെണ്ണെ?”

ഞാൻ അതും പറഞ്ഞു ഒരു ഞാവൽ എടുത്തു അവളുടെ വായിൽ വച്ച് കൊടുത്തു..
അതിനു ശേഷം അവളുടെ തുടുത്ത കവിളിൽ പിടിച്ചു ഒന്ന് കുലുക്കി..

“ഈ ജോഷു….”

അവൾ നാണം കൊണ്ട് പൂത്തുലഞ്ഞു പോയി.. ഒറ്റ ഓട്ടം ആയിരുന്നു.. അവൾ ഓടി അമ്പലപ്പറമ്പിലേക്ക് പോയി..

“ഇതിന്റെ ഒരു കാര്യം…..”

അതും പറഞ്ഞു ചിരിച്ചു കൊണ്ട് തിരിഞ്ഞ ഞാൻ കണ്ടത് കണ്ണും നിറച്ചു അത് നോക്കി നിന്ന അഭിയെ ആണ്.. അസൂയ, ദേഷ്യം, സങ്കടം.. എല്ലാം ഉണ്ട് മുഖത്ത്..

അവൾ വേഗം തല കുനിച്ചു നടന്നു.. ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കി അവളുടെ അടുത്ത് കൊണ്ടുപോയി നിർത്തി..

“വീട്ടിലേക്കല്ലേ? കയറിക്കോ…അഭി…”

അവൾ എതിർപ്പൊന്നും പറയാതെ വണ്ടിയിൽ കയറി.. ഞാൻ മെല്ലെ വണ്ടി വിട്ടു..

പഴയ അഭി ആണെങ്കിൽ അവൾ ഇപ്പൊ എന്നെ ചുറ്റിവരിഞ്ഞേനെ… അവൾക്ക് ബുള്ളറ്റ് വലിയ ഇഷ്ട്ടം ആണ്.. അതുകൊണ്ടും ആണ് ഒരു സെക്കന്റ് ഹാൻഡ് പഴയ ബുള്ളറ്റ് വാങ്ങിയതും..

“അല്ലാ…? അഭി.. നാല് വർഷം നീ അമേരിക്കയിൽ ആയിട്ടും എന്താ കല്യാണം കഴിക്കാതിരുന്നേ? “

“ആരാ പറഞ്ഞെ? അവിടെ അങ്ങനെ ഇല്ല്യ ന്നെ ഉള്ളു.. ലിവിങ് ടുഗെതർ ആണേ… നിക്ക് ഒരു അമേരിക്കക്കാരൻ ബോയ്ഫ്രണ്ട് ണ്ട്.. ഒരുമിച്ച താമസം.. “

അവൾ അത് പറഞ്ഞു നിർത്തലും അറിയാതെ എന്റെ കൈകൾ ബ്രേക്കിൽ അമർന്നു.. വണ്ടി നിന്നു..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.