പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

“ഞാൻ ആയി ഉണ്ടാക്കിയ തെറ്റുധാരണ ഞാൻ മാറ്റി.. എന്റെ തെറ്റ് അല്ലെങ്കിൽ പോലും.. ഇനി നിങ്ങൾ സംസാരിക്ക്… എനിക്ക് ഒരു സ്ഥലം വരെ പോകണം…ഞാൻ അവളെ കണ്ടിട്ടാണ് വന്നത്..….”

ജാനറ്റ് എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് പോയപ്പോൾ ഞാൻ വീണ്ടും കരഞ്ഞു…

മനസ് ഒന്ന് ക്ലീൻ ആക്കി അമ്പലത്തിലേക്ക് നടന്നു.. നട തുറന്ന സമയം ആണ്.
ഞാൻ പോയി തൊഴുതു നിന്നു..

“ന്താ കുട്ട്യേ ദേവിയെ കാണാൻ വരാറില്ല്യേ?”

അമ്പലത്തിലെ ശാന്തി ചോദിച്ചു..

“എന്റെ ഒപ്പം ദേവി ഉണ്ടല്ലോ നമ്പൂരിശാ… കാണണില്ലേ?”

“ആരാ അഭിരാമി ആണോ? ഉവ്വ് ദേവി തന്നെയാണ് കുട്ടി.. നല്ലതു വരും…”

നമ്പൂരിശ്ശൻ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. എന്താന്നെന്നു?

വലതു വശത്തേക്ക് നോക്കിയപ്പോൾ ആണ് അഭി എന്റെ അടുത്ത് ക്രീം കളർ സാരി ചുറ്റി, കൈ കൂപ്പി തൊഴുതു നിൽക്കുന്നത് കണ്ടത്..

ആഹാ ചുമ്മാതല്ല അങ്ങേരു പറഞ്ഞത്..
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി.. കണ്ണടച്ചു നിൽക്കുകയാണ്.. അങ്ങേരു പറഞ്ഞത് കേട്ട് സുഖിച്ചിട്ടുണ്ടാകും..

ഒന്ന് പതറി എങ്കിലും ഞാൻ വേഗം തൊഴുതു ഇറങ്ങി..

ബൈക്കിൽ കയറി…

“ജോഷു.. ഞാവല് വേണാ ഞാവൽ?”

ഞാൻ തിരിഞ്ഞു നോക്കി.. ഉണ്ണിമായ.. ഹാഫ് സാരി ഉടുത്ത സുന്ദരി. എന്തൊരു പെണ്ണാണ് ദേവി ഇത്?

“ആഹാ ഉണ്ണിമാങ്ങാ ഞാവൽ വില്പന തുടങ്ങിയോ?”

ഒരു ഇലകുമ്പിൾ ഞാവലും കൊണ്ട് നിൽക്കുന്ന അവളെ നോക്കി ഞാൻ ചോദിച്ചു..

“ദേവിയെ.. ന്തൊരു ദുഷ്ട്ടനാ… ന്നെ മോശക്കാരി ആക്കാ ല്ലേ? “

“ഛെ നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ പെണ്ണെ? “

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.