പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

അഭി ആദ്യം അവളെ കാണാൻ കൂട്ടാക്കിയില്ല.. പക്ഷെ അവസാനം അവൾ ചെവി കൊടുത്തു.. കാര്യങ്ങൾ ഒക്കെ കേട്ട് കഴിഞ്ഞ അന്ന് നിലത്തു വീണു കിടന്നാണ് അഭി കരഞ്ഞത്..

അന്ന് ഞങ്ങളെ ഒരുമിച്ചു കണ്ടത് അവളെ വല്ലാതെ തകർത്തിരുന്നു.. അവൾ വീട്ടിൽ വിളിച്ചു ഒത്തിരി കരഞ്ഞു.. അവർക്കും അവൾ പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല..

വിനീഷ് അവളുടെ കൂട്ടുകാരൻ കൂടി ആയിരുന്നു.. അവൾ വിനീഷിന്റെ ഒപ്പം കമ്പനിയിൽ ചെന്ന് റിസൈൻ കൊടുത്തു തിരിച്ചു പോയ ശേഷം അവളുടെ ബന്ധുക്കൾ വഴി ആണ് അമേരിക്കയിൽ പോയത്.

അവൾ ന്യൂ യോർക്കിൽ എത്തിയത് മുതൽ ആണ് ആലോചിക്കാൻ തുടങ്ങിയത്.. അവളെ ഇതുവരെ അവളുടെ സമ്മതം ഇല്ലാത്ത അവളുടെ ശരീരത്തിൽ തൊടാത്ത ഞാൻ വേറെ ഒരു പെണ്ണിന്റെ ഒപ്പം കിടക്കുമോ എന്ന്..

എന്നാൽ അവൾക്ക് എന്നെയോ ജാനറ്റിനെയൊ വിളിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.. അത്ര മോശം വാക്കുകൾ പറഞ്ഞിട്ടാണ് അവൾ അന്ന് അവിടെ നിന്നും ഇറങ്ങിയത്..

എന്നാൽ ആരാണ് കല്യാണം കഴിഞ്ഞു എന്ന കാര്യം പറഞ്ഞത് എന്ന് അവൾക്കും അറിയില്ലായിരുന്നു. അത് ജാനറ്റ് ചോദിച്ചപ്പോൾ ആണ് അവൾ അറിയുന്നത് തന്നെ.

അവൾക്ക് എന്നെ അല്ലാതെ വേറെ ഒരു ആണിനെ പറ്റി ചിന്തിക്കാൻ പോലും ഇന്നും കഴിയുന്നില്ല എന്ന കാര്യം കേട്ടപ്പോൾ എന്റെ കണ്ണ് നനഞ്ഞു.. എന്നാൽ അവൾക്ക് മോശം പറഞ്ഞതിന്റെ കുറ്റബോധം പോകുന്നില്ല.

ജാനറ്റ്, ഞാൻ അകെ തകർന്നു ഇരിക്കുകയാണ്.. ഇപ്പോഴും ഒറ്റക്ക് ആണ് എന്ന് പറഞ്ഞപ്പോൾ അവൾ ഒത്തിരി കരഞ്ഞിരുന്നു..
അങ്ങനെ ആണ് അവൾ നാട്ടിൽ എത്തിയത്..

ജാനറ്റ് പറഞ്ഞു നിർത്തിയപ്പോൾ ഞാൻ കരയുകയായിരുന്നു…

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.