പ്രണയിനി [മാലാഖയുടെ കാമുകൻ] 2092

അവൾ മുഖം പൊത്തി കരഞ്ഞു കൊണ്ട് എണീറ്റ് ഓടിയപ്പോൾ അന്തിച്ചത് ഞാൻ ആണ്.. അവൾ എന്താ ഈ പറഞ്ഞത്??

ഞാൻ പത്തു മിനിട്ടോളം അവിടെ തറഞ്ഞു ഇരുന്നു.. അത് കഴിഞ്ഞു എണീറ്റ് ഓടി..
ബൈക്ക് എടുത്തു വീട്ടിലേക്ക്.. നല്ല സ്പീഡിൽ ആണ് ഓടിച്ചത്..

ബൈക്ക് നിർത്തി ചാടി ഇറങ്ങി..

“എന്താ? എന്താ ഇത്ര ചാട്ടം?”

അമ്മ ചൂലും ആയി മുൻപിൽ..

“മാറി നിൽക്ക്‌ ശവമേ….”

“ഡാ….!!!!”

ഞാൻ ആ അലർച്ച ശ്രദ്ധിക്കാതെ ഓടി റൂമിൽ കയറി കതകടച്ചു..

വേഗം ലാപ്ടോപ് എടുത്തു തുറന്നു.. കൈ വിറക്കുകയായിരുന്നു.. ഫേസ്ബുക് തുറന്നു.. അന്ന് നിർത്തിയതാണ് എല്ലാം..

പാസ്സ്‌വേർഡ് ഒക്കെ റീസെറ്റ് ചെയ്തു ലോഗിൻ നടത്തി ഞാൻ വേഗം വിനീഷ് മേനോൻ പ്രൊഫൈൽ എടുത്തു.

അലറി വിളിക്കാൻ തോന്നി.. അവൻ ഏതോ പെണ്ണിന്റെ ഒപ്പം നിൽക്കുന്ന ഫോട്ടോ.. അപ്പോൾ അവൻ അവളെ കെട്ടിയിട്ടില്ല..

ഞാൻ വേഗം അവളുടെ പ്രൊഫൈൽ എടുത്തു.. ആക്റ്റീവ് അല്ല.. പേര് കണ്ടപ്പോൾ എനിക്ക് ഹൃദയം ചാടി മറിയുന്നത് പോലെ തോന്നി..
അഭിരാമി ജോഷ്‌..

അപ്പോൾ അപ്പോൾ?

ഏയ് ഇല്ല… അവളുടെ വീട്ടിൽ നിന്നാണ് അവളുടെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞത്.. എന്റെ സന്തോഷം മൊത്തം പോയി.. ഛെ.. ഇനിയും എന്തിനാണ് ഇങ്ങനെ ആശിക്കുന്നത്?

ഫേസ്ബുക് ഉപയോഗിക്കാത്ത ആൾ പേര് മാറ്റിയില്ല.. അത്ര തന്നെ..

എനിക്ക് സങ്കടം വന്നു..

അന്നും ഉറക്കം വന്നില്ല..

പിറ്റേ ദിവസം ലീവ് ആക്കി… ഉച്ച ആയപ്പോഴും കിടന്നു മയങ്ങുകയായിരുന്നു ഞാൻ..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.