പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

“ഡീ പെണ്ണെ ഞാൻ ദേഷ്യപെട്ടൊന്നും ഇല്ല… എനിക്ക് ഈ സുന്ദരികുട്ടികളെ കളിയാക്കുന്നത് ഇഷ്ടമാണ്…”

“അയ്യാ.. ന്നെ എപ്പോഴും കളിയാക്യ ദേവി കോപിക്കുംട്ടോ.. “

അവൾ വീണ്ടും കൊറുവിച്ചു..

“ദേവി ഇനി എന്ത് കോപിക്കാൻ ആണ് മോളെ? അല്ലെങ്കിൽ എനിക്ക് എന്തുണ്ടായിട്ടാ…..?”

എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..

ദേവീ.. ജോഷുനു വിഷമായോ? ന്നോട് ക്ഷമിക്കണേ… ന്റെ പൊട്ടബുദ്ധിക്ക് ഞാൻ….”

അവൾ പെട്ടെന്ന് സങ്കടപ്പെട്ടു.. അവൾക്കും അറിയാം കാര്യങ്ങൾ ഒക്കെ..

“ഒന്ന് പോ പെണ്ണെ.. നിന്നെ വീട്ടിൽ വിടണോ?”

“അമ്പലതീ വിട്ട മതി….”

ഉണ്ണിമായയെ അമ്പലത്തിന്റെ അടുത്ത് വിട്ടു വീട്ടിൽ പോയി കിടന്നു.. അവളുടെ പാട്ട് മനസ്സിൽ നിറഞ്ഞു നിൽക്കുന്നു…

“ഗോപി മനോഹര ഗോകുല വാസ..
ശോഭിത മുരളി ഗാന വിലാസ..
സുന്ദര മമ്മധ കൊ തി പ്രകാശ….”

വല്ലാതെ മിസ് ചെയ്യുന്നു അവളെ… ദൈവം എന്തൊരു ക്രൂരൻ ആണ്… തട്ടി കളഞ്ഞില്ലേ അവളെ?

“അല്ലെങ്കിലും ഒറ്റത്തടിക്കാരനോട് പ്രേമത്തെ പറ്റി പറഞ്ഞിട്ട് എന്ത് കാര്യം?”

ഞാൻ ജീസസിന്റെ ഫോട്ടോ നോക്കി ചോദിച്ചു..

“പ്രേമത്തെപ്പറ്റിയും വിരഹത്തെപ്പറ്റിയും ഇങ്ങേരോടു പറഞ്ഞാൽ പിന്നെയും നടക്കും…”

ഞാൻ ശിവദേവന്റെ ഫോട്ടോ നോക്കി..

ഒരു കുണുങ്ങി ചിരി കെട്ടു..

“വട്ടായോ എന്റെ സഹോദരന്?”

എസ്ഥേർ ആണ്… ഞാൻ ചിരിച്ചു…

“ആകുമെടീ… ആകും…”

“അല്ല ബ്രോ.. അവളുടെ ഭർത്താവിനെ പറ്റി ആരും ഒന്നും പറഞ്ഞില്ലല്ലോ? കൂടാതെ ഒരു കാര്യം ഞാൻ നോക്കി…”

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.