പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

എന്നെ കണ്ടു ആ കണ്ണുകൾ വിടർന്നപ്പോൾ അവൾ എന്റെ ആ പഴയ അഭി തന്നെ ആണെന്ന് കരുതി…

“ന്താപ്പോ.. ഒരു പതിവില്ലാതെ… ന്നെ കാണാൻ വന്നതാ?”

അവൾ വേഗം പുറത്തേക്ക് വന്നു ചോദിച്ചു.. ആ ചോദ്യം എന്നെ ഉലച്ചു..

“അല്ല ഞാൻ.. ഉണ്ണി… പട്ടു കേട്ടപ്പോൾ… ക്ഷമിക്കണം….”

വേഗം തിരിഞ്ഞു നടന്നു.. കണ്ണ് നിറഞ്ഞിരിക്കുന്നു… ഉണ്ണിയെ കാണാൻ നിന്നില്ല…

എനിക്ക് ആദ്യമായി ഈശ്വരനോട് ദേഷ്യം തോന്നി.. വേറെ ഒന്നിനും അല്ല.. എന്തിനാണ് ഈ പ്രേമം മനുഷ്യനിൽ കുത്തി നിറച്ചു ഇങ്ങോട്ട് വിടുന്നത്? മനസ് കല്ലാക്കി വിട്ടൂടെ??

“ന്നേം കൂടി കൊണ്ടൂക്യോ?”

വേറൊരു ശബ്ദം…

“ഇതാര് ഉണ്ണിമാങ്ങയോ? ഛെ ഉണ്ണിമയായോ? “

ഞാൻ മുഖത്ത് ചിരി വരുത്തി അവളോട് ചോദിച്ചു..

“ന്തൊരു സാന ദേവി… ന്നെ കളിയക്കീലെൽ ഉറക്കം വരില്യ ന്നുണ്ടോ?”

അവൾ കൊറുവിച്ചപ്പോൾ എനിക്ക് ചിരി വന്നു..

“വന്നു കയറടീ നിന്ന് ചിലക്കാണ്ട്…”

ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ വേഗം ബൈക്കിൽ കയറി..
അവൾ എന്റെ തോളിൽ കൈ വച്ചു..
ഞാൻ വണ്ടി എടുത്തപ്പോൾ ഒന്ന് സ്കൂളിലേക്ക് നോക്കി..

അഭിരാമി അത് നോക്കി നിൽക്കുന്നുണ്ടായിരുന്നു.. കണ്ണ് നിറഞ്ഞിട്ടുണ്ടോ അവളുടെ?

“ന്താ ഇവിടെ? “

അവളുടെ അടുത്ത ചോദ്യം..

“നിന്റെ മറ്റവനെ കാണാൻ വന്നതാ.. എന്താ?”

“ന്റെ ദേവി… ന്തൊരു ദേഷ്യാ ത്‌? “

എനിക്ക് ചിരി വന്നു..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.