പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

അവൾ മുൻപോട്ട് വന്നപ്പോൾ ഞാൻ ഒന്ന് പകച്ചു.

അവൾ വന്നു ബൈക്കിന്റെ താക്കോൽ തിരിച്ചു ഓൺ ആക്കിയപ്പോൾ ആണ് എനിക്ക് അമളി മനസിലായത്…

ഞാൻ കിക്കർ ചവുട്ടി അവളെ നോക്കാതെ വണ്ടി എടുത്തു.. അവൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു..

**
ഉറങ്ങാൻ കഴിഞ്ഞില്ല രാത്രി.. അവൾ.. എന്റെ അഭി.. തൊട്ടടുത്ത് ഉണ്ടായിരുന്നില്ലേ അവൾ… കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി പെണ്ണെ നീ എന്റെ ആണ് എന്ന് പറയാൻ കൊതിച്ചില്ലേ ഞാൻ? നെഞ്ച് കിടന്നു പിടച്ചത് അവളുടെ സാമീപ്യം അറിഞ്ഞിട്ടല്ലേ??

തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.. ഇന്ന് ഉച്ച കഴിഞ്ഞു വരാൻ പറഞ്ഞിട്ടുണ്ട്.. അവരുടെ വീട്ടിൽ പോകണം എന്ന്..

അല്ല.. ഞാൻ എന്തിനാ സന്തോഷിക്കുന്നത്? അവൾ എന്റെ അല്ലല്ലോ…

ഉച്ച കഴിഞ്ഞു വന്നു നാല് മണി ആയപ്പോൾ ഞങ്ങൾ അവരുടെ വീട്ടിലേക്ക് പോയി.. ഇളം റോസ് ബനിയൻ ആണ് ഞാൻ ഇട്ടതു.. അവൾക്ക് ഏറ്റവും ഇഷ്ടമുള്ള നിറം..

അവിടെ എത്തി.. എല്ലാവരും അകത്തു കയറി ഇരുന്നു വിശേഷം പറയാൻ തുടങ്ങി..

ഞാൻ അധികം സംസാരിക്കാതെ ഇരുന്നു.. അഭി ചായ കൊണ്ടുവന്നപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി.. ഇളം റോസ് സാരി..

അവൾ എന്റെ ബനിയൻ നോക്കുന്നത് കണ്ടു..
എസ്ഥേർ എന്നെ നോക്കി ഒന്ന് ചിരിച്ചു.. എല്ലാവരും ഞങ്ങളെ ഒന്ന് നോക്കി കണ്ണിൽ കണ്ണിൽ നോക്കി.. ഒരു ചിരി അമർത്തിയോ എല്ലാവരും?

“ജോഷു ചായ..”

അവൾ എനിക്ക് നേരെ ചായ ട്രെയ്‌ കൊണ്ടുവന്നു… ഞാൻ ചായ എടുത്തു അവളെ നോക്കാതെ തന്നെ.. അവളുടെ സുഗന്ധം എന്റെ സിരകളിൽ നിറയുന്നു… കരച്ചിൽ വരുന്നുണ്ടോ?

“മോൻ ആള് ആകെ മാറിപ്പോയി അല്ലെ? “

അവളുടെ അമ്മ എന്നെ നോക്കി പറഞ്ഞു..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.