പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

ഞാൻ വണ്ടി എടുത്തു..

“ഈ താടിയും മീശയും.. നന്നായി ചെരുണ്ട്‌.. “

ഇവൾക്ക് ഒരു കുറ്റബോധം പോലും ഇല്ലേ? ഞാൻ ഒന്നും മിണ്ടിയില്ല.. അല്ല അവൾക്കെന്തിനാ കുറ്റബോധം? ഞാൻ അല്ലെ തെറ്റുകാരൻ. ആദ്യമേ അവളെ വിളിച്ചു കാര്യം പറയാമായിരുന്നു.. അല്ലെങ്കിൽ ഒരു ബനിയൻ എങ്കിലും ഇട്ടു അവൾക്കൊപ്പം കിടന്നാൽ മതിയാരുന്നു.. അഹ് ഇനി പറഞ്ഞിട്ട് എന്ത്?

അവളെ അവളുടെ വീടിന്റെ മുൻപിൽ ഇറക്കി.. അവൾ എന്തോ പറഞ്ഞപ്പോൾ ഞാൻ ബൈക്ക് ഓഫ് ആക്കി..

അവളെ നോക്കി..

“ന്തെ വേറെ വേളി കഴിച്ചില്ല്യ?”

ഇതാണ് അവൾ ചോദിച്ചത്..

“എന്താ അറിയില്ല.. പെണ്ണുപിടിയന്മാർക്കും, ചതിയന്മാർക്കും ഒന്നും പഴയതു പോലെ മാർക്കറ്റ് ഇല്ല.. കുട്ടിക്ക് അറിയുന്ന ആരെങ്കിലും ഉണ്ടോ? ഉണ്ടേൽ പറയണം….”

അതും പറഞ്ഞു ഞാൻ കിക്കർ അഞ്ഞു ചവുട്ടി.. ചതിച്ചോ? വണ്ടി ഓൺ ആയില്ല.

ഡയലോഗ് അടിച്ചു വണ്ടി എടുത്തു പോകാൻ നോക്കിയത് പാളി..

അവൾ മുഖം കുനിച്ചു നിൽക്കുന്നു.. കണ്ണിൽ നിന്നും പൈപ്പ് തുറന്നത് പോലെ വെള്ളം വരുന്നുണ്ട്.

ഞാൻ ആമ്പ് പിടിച്ചു വീണ്ടും ചവുട്ടി.. പണ്ടാരം…

“അതെ???”

അവൾ വീണ്ടും..

“എന്താ അഭി നിനക്ക്???”

എനിക്ക് ദേഷ്യം വന്നു…

“പ്പോ ന്റെ പേര് മറന്നില്ല ല്ലേ? ന്നോട് വെറുപ്പ് ആണേലും…”

അവൾ അത് ചോദിച്ചപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ… ഈ ജീവിതത്തിൽ നിന്റെ സുഗന്ധം പോലും മറക്കില്ല പെണ്ണെ.. വെറുപ്പോ? സ്നേഹം അല്ലെ? പ്രണയം അല്ലെ ദേവി നിന്നോട് എനിക്ക്? അറിയില്ലേ നിനക്ക് അത്?

ഇതൊക്കെ പറയണം എന്ന് ഉണ്ടായിരുന്നു.. പറഞ്ഞു.. മനസ്സിൽ മാത്രം..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.