പ്രണയിനി [മാലാഖയുടെ കാമുകൻ] 2088

എന്തൊക്കെയോ ചിന്തിച്ചു കിടന്നു ഉറങ്ങി.. രാവിലെ സാധാ പോലെ ബാങ്കിലേക്ക്..

എസ്ഥേർ ഇപ്പോൾ കുറെ നാളായി ലീവിൽ ആണ്. കൂടാത്തതിന് അവൾ ടൌൺ ബ്രാഞ്ചിൽ ആണ് താനും.

വൈകുന്നേരം അമ്പലത്തിൽ ഒക്കെ ഒന്ന് കറങ്ങി ടൗണിൽ പോകാം എന്ന് വച്ച് വണ്ടി വിട്ടു..

ഗ്രാമത്തിൽ കുറച്ചു മാറി ആണ് ബസ് വരുള്ളൂ. അവിടെ നിന്നും ഒരു കിലോമീറ്റർ നടന്നാലേ ഗ്രാമത്തിൽ എത്തുള്ളു..

അവിടെ എത്തിയപ്പോൾ ബസ് ഇറങ്ങി ആയിരിക്കാം, ഒരു ചെറിയ ബാഗും തൂക്കി അവൾ ഇങ്ങോട്ട് നടന്നു വരുന്നു.. ഇളം നീല സാരിയിൽ തിളങ്ങുന്ന സൗന്ദര്യം.. എന്റെ നെഞ്ചിൽ ഒരു കനം വന്നു..

ചെറിയ ടാർ ഇട്ട റോഡ് ആണ്.. അവൾ എന്നെ കണ്ടതും ബ്രേക്ക് ഇട്ടതു പോലെ അവിടെ നിന്നു..

വണ്ടി അടുത്ത് എത്തലും

“ജോഷു…..”

എന്നൊരു വിളി….

വണ്ടി നിർത്തരുത്… ഞാൻ എന്നോട് തന്നെ ഉള്ളിൽ പറഞ്ഞു..

പക്ഷെ ഹൃദയം അതിന് മുൻപേ കയ്യിനെയും കാലിനേയും ഒരുമിച്ചു ബ്രേക്ക് പിടിപ്പിച്ചിരുന്നു…

ബൈക്ക് റോഡിൽ ഉരഞ്ഞു നിന്നു..

അവളെ നോക്കരുത്… വീണ്ടും മനസ് പറഞ്ഞു… എന്നാൽ ഹൃദയം കേട്ടില്ല..

ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി..

“ന്നോട് ദേഷ്യാ?”

അവൾ എന്നെ പേടിക്കുന്നത് പോലെ തോന്നി..

“എനിക്ക് ആരോടും ദേഷ്യം ഇല്ല…”
ഞാൻ മറുപടി കൊടുത്തു..

“ന്ന ന്നെ ഒന്ന് വീട്ടി വിടുമോ? നിക്ക് പേടിയാ ഇതിലെ ഒറ്റക്ക്….”

അവൾ മുഖത്തു നോക്കാതെ പറഞ്ഞു…

“നിന്റെ കെട്ടിയവനോട് പറയടി ശവമേ..” എന്ന് മനസ് വീണ്ടും പറഞ്ഞെങ്കിലും ഹൃദയം വീണ്ടും അനുസരണക്കേടു കാണിച്ചു.

ബൈക്ക് തിരിച്ചു…

അവൾ എന്റെ തോളിൽ പിടിച്ചു ബൈക്കിൽ കയറിയപ്പോൾ എനിക്ക് ദേഹം പൊള്ളുന്നത് പോലെ തോന്നി…

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.