പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

“ഇരിക്കു മാം….”

ഞാൻ ഭാവബേധം ഒന്നും കാണിക്കാതെ അവളോട് പറഞ്ഞപ്പോൾ അവൾ ഇരുന്നു.. മുഖത്തെ ഭാവം കുറ്റബോധം ആണോ? അവൾക്ക് എന്നോട് ദേഷ്യം ഉള്ളതായി കാണുന്നില്ല..

“ഇതാരാ ഈ അങ്കിൾ?”

കുട്ടി അവളോട് ചോദിച്ചു.. അവൾ ഒന്ന് പകച്ചു..

“ആരും അല്ല മോനു… ഒരു ബാങ്ക് ജോലിക്കാരൻ മാത്രം….”

ഞാൻ ചിരിച്ചു കൊണ്ട് അവന് ഒരു ചോക്ലേറ്റ് എടുത്തു കൊടുത്തു…

“മാം.. പറഞ്ഞോളൂ….”

ഞാൻ അഭിയെ നോക്കി..

“നിക്ക്… നിക്കൊരു അക്കൗണ്ട് തുടങ്ങണം… കുറച്ചു പൈസ ഫിക്സഡ് ഇടണം.. “

അവൾ മെല്ലെ പറഞ്ഞു.. ഞാൻ ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു കൊടുത്തു.. അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു…

ഇതിനിടയിൽ എന്റെ നിറഞ്ഞ കണ്ണുകൾ ഞാൻ അവളെ കാണിക്കാതെ തുടച്ചു.

അവൾ തന്ന ചെക്ക് അമ്പതു ലക്ഷത്തിന്റെ ആയിരുന്നു. അത് ഞാൻ ട്രാൻസ്ഫർ ചെയ്തു ഫിക്സഡ് ആക്കി.

അതിന്റെ പലിശ വേറെ ഒരു അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്തു കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുത്തു.. ഇന്നൊരു സ്റ്റാഫ് ലീവ് ആയതു കൊണ്ടാണ് ഇതൊക്കെ ഞാൻ ചെയ്തത്..

“തങ്ക്‌ യു മാഡം.. അക്കൗണ്ട് ഡീറ്റെയിൽസ്, കാർഡ് ഒക്കെ വീട്ടിലേക്ക് വരും….”

ഞാൻ അതും പറഞ്ഞു അവൾക്ക് മുഖം കൊടുക്കാതെ അത് കമ്പ്യൂട്ടറിൽ എന്റർ ചെയ്തു.. എന്തൊക്കെയോ കാണിച്ചു കൂട്ടി എന്ന് തന്നെ പറയാം..

“തങ്ക്‌ യു ജോഷു.”

അവൾ അതും പറഞ്ഞു ഇറങ്ങി പോയപ്പോൾ ഞാൻ കരഞ്ഞു പോയി.. വേഗം കണ്ണ് തുടച്ചു.. അവളുടെ ജോഷു വിളി എന്നെ അത്ര ഡീപ് ആയി വേദനിപ്പിച്ചിരുന്നു…
മനസ് പിടി വിട്ടു പോകുന്നു..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.