പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

ഞാൻ തല കുനിച്ചു ഇരുന്നു..

“അഭി.. അമ്പലത്തിലേക്കാണോ?”

ഉണ്ണി ചോദിച്ചു..

“ഉവ്വ് ഉണ്ണിയേട്ടാ.. ദേവി കനിയുമോ ന്ന് നോക്കട്ടെ…”

അവൾ പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു മെല്ലെ നടന്നു പോയി.. വർഷങ്ങൾ കഴിഞ്ഞു ആണ് അവളുടെ ശബ്ദം കേൾക്കുന്നത്.. അവളുടെ നാടൻ സ്ലാങ് പോലും മാറിയിട്ടില്ല.

അവൾ കടന്നു പോയപ്പോൾ ഞാൻ തല പൊക്കി അവളെ ഒന്ന് നോക്കിയപ്പോൾ അവൾ തിരിഞ്ഞു നോക്കി..

കണ്ണിലെ ഭാവം എന്താണെന്നു അറിയുന്നില്ല… എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി..

ഞാൻ നോട്ടം മാറ്റി…

“നിനക്ക് എന്താ അവളെ ഒന്ന് നോക്കിയാൽ? അവൾ നിന്നെ നോക്കുന്നുണ്ടായിരുന്നു…”

ഉണ്ണി പരാതി പറഞ്ഞു…

“എന്തിനാടാ? ഇത്ര നാളും അകന്നല്ലേ ജീവിച്ചത്.. ഇനിയും അങ്ങനെ തന്നെ.. കൂടാതെ അവൾക്ക് ഫാമിലി ഒക്കെ ഉണ്ടല്ലോ…”

“മ്മ്മ് ശരിയാണ്.. ഫാമിലി വന്നിട്ടില്ല എന്ന് തോന്നുന്നു…”

“നിനക്ക് വേറെ ഒന്നും പറയാൻ ഇല്ലേ?”

എനിക്ക് ദേഷ്യം വന്നു. അതോടെ അവൻ നിർത്തി..

ഞാൻ കുറച്ചു കഴിഞ്ഞു വീട്ടിൽ വന്നു. രാത്രി ചപ്പാത്തിയും ചിക്കനും കഴിച്ചു കിടന്നു.

ഉറക്കം വന്നില്ല..

“ന്ത് രോമാ ഈ നെഞ്ചിൽ…. “

അവളുടെ ശബ്ദം വീണ്ടും ചെവിയിൽ…

എപ്പോഴോ ഉറങ്ങി..

രാവിലെ എണീറ്റ് ഓടാൻ പോയി. തിരിച്ചു വന്നു കുളി ഒക്കെ കഴിഞ്ഞു കഴിച്ചു ഡ്രസ്സ് മാറി ബാങ്കിലേക്ക്…

ആകെ നാല് പേര് മാത്രം ജോലി ചെയ്യുന്ന ബാങ്ക് ആണ് ഇത്.

ഉച്ച ആകാൻ നേരം. ഒരു മെയിൽ അയച്ചു കൊണ്ടിരുന്ന ഞാൻ ഡോറിൽ ഒരു മുട്ട് കേട്ട് “പ്ലീസ്‌ കം..” എന്ന് പറഞ്ഞു…

അകത്തു വന്ന ആളെ കണ്ടു ഞാൻ വിറച്ചു.. വിയർത്തു..
അഭിരാമി… ഒപ്പം ഒരു മൂന്ന് വയസു തോന്നുന്ന ഒരു ആൺ കുട്ടി.. .

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.