പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

ഓർമകൾ മനസ്സിൽ തികട്ടി വരുന്നു.. ഞാൻ ഓർത്തു ശരീരം കീറിമുറിച്ചാൽ പോലും ഇത്ര വേദന ഇല്ലല്ലോ എന്ന്..

നാട്ടിൽ വന്നു ബൈക്കിൽ നിന്നും വീണു ഒന്നും സംഭവിക്കാത്തത് പോലെ വീട്ടിലേക്ക് ഓഫ് ആയിപോയ ബൈക്ക് തള്ളി വന്ന ഞാൻ…

വീട്ടുകാർ നിലവിളിച്ചപ്പോൾ ആണ് തല പൊട്ടിയത് അറിഞ്ഞത്. അന്ന് എട്ട് സ്റ്റിച്‌ ഇടേണ്ടി വന്നു.. ഡോക്ടർ മരപ്പിക്കാതെ ആണ് സ്റ്റിച്‌ ചെയ്തത്.. ഞാൻ ചിരിക്കുകയായിരുന്നു..

“ജോഷു? നേരാണോ നീ പറഞ്ഞത്?”

എസ്ഥേർ റൂമിലേക്ക് വന്നു. എന്റെ അടുത്ത് ഇരുന്നു.. അവളുടെ മുഖത്തെ പേടി കണ്ടപ്പോൾ ഞാൻ ചിരിച്ചു.

“എന്ത്?”

“അഭി.. അവൾ വന്നു എന്ന്?”

“ഉവ്വ്.. ഉണ്ണി പറഞ്ഞു.. ഇനി ഇവിടെ ഉണ്ടാകും എന്ന്…”

ഞാൻ പറഞ്ഞു..

“നമ്മുക്ക് പോയാലോ? എങ്ങോട്ടേലും?”

“എന്തിനു? എനിക്ക് ഒരു കുഴപ്പവും ഇല്ല. അവളെ കണ്ടാൽ പോലും ഞാൻ ഇനി കരയില്ല.. കുട്ടികൾ അടക്കം ആയിട്ടുണ്ടാകും നീ ഇന്ന് പറഞ്ഞത് പോലെ.. “

അത് കേട്ടപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു..

“ഗുഡ് ബോയ്….”

ഞാൻ ചിരിച്ചു..

***

വൈകുന്നേരം ഞാൻ ആൽതറയിൽ ഇരിക്കുകയായിരുന്നു. ഉണ്ണി ഉണ്ട് ഒപ്പം. കൂടാതെ വേറെ ഒരാൾ കൂടി..

വെറുതെ ഇരുന്നു സംസാരിക്കാൻ രസം ആണ്.

ഉണ്ണി എന്നെ ഒന്ന് തോണ്ടി.. ഞാൻ നോക്കിയപ്പോൾ എന്റെ ഉള്ളൊന്നു കിടുങ്ങി..

അഭിരാമി.. ഒരു സെറ്റ് സാരി ഉടുത്തു മെല്ലെ നടന്നു വരുന്നു.. അമ്പലത്തിലേക്ക് ആയിരിക്കണം..

അവളുടെ സൗന്ദര്യത്തിന് ഒരു കുറവും ഇല്ല. കൂടിയിട്ടേ ഉള്ളു..
അല്പം തടിച്ചിട്ടുണ്ട്.. മുടി പകുതി സ്വർണ നിറം അടിച്ചിരിക്കുന്നു.. നീണ്ട മുടി വെട്ടി പകുതി ആക്കിയിട്ടുണ്ട്..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.