പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

ഞാൻ ബുള്ളറ്റ് അമ്പലത്തിന്റെ ആൽത്തറക്ക് അരികെ നിർത്തി..
ആൽത്തറയിൽ ഇരുന്നു..

“ജോഷ്… എന്താ രാവിലെ തന്നെ?”

ഞാൻ തല തിരിച്ചു നോക്കി. ഉണ്ണി ആണ്. ഉണ്ണിമാഷ് ഇവിടെ സ്കൂളിൽ ആണ് ജോലി..

“ഉണ്ണി… ഏയ് ഇരുന്നു ബോറടിച്ചപ്പോൾ….”

“നിനക്കൊരു പെണ്ണ് കെട്ടിയാൽ എന്താ? അപ്പൊ ബോറിങ് ഒക്കെ പൊയ്ക്കോളും.. “

“ഒഹ്‌ നിനക്കറിയില്ലേ.. എന്നിട്ടും നീ?”

അവൻ എന്റെ കളിക്കൂട്ടുകാരൻ ആണ്.. അവന് അറിയാം എല്ലാം..

“ഡാ നീ അറിഞ്ഞില്ലേ? അവൾ വന്നിട്ടുണ്ട്….”

ഞാൻ ഒരു ഞെട്ടലോടെ അവനെ നോക്കി..

“ആ.. ആര്?”

എനിക്ക് ഒരു വിറ പടർന്നു..

“അഭിരാമി..”

അവൻ അത് പറഞ്ഞു തല താഴ്ത്തി…. എനിക്ക് വല്ലാതെ വിറയൽ ബാധിച്ചു..

ഞാൻ ഒന്നും മിണ്ടിയില്ല..

“ഇന്നലെ എന്റെ വീട്ടിൽ വന്നിരുന്നു.. അമേരിക്കയിൽ ആയിരുന്നുത്രെ.. ഇനി പോണില്ല എന്ന്.. സ്കൂളിൽ പാട്ട് പഠിപ്പിക്കാൻ ഒഴിവുണ്ടോ എന്ന് ചോദിച്ചു… ഞാനും കൂടുതൽ ഒന്നും ചോദിച്ചില്ല….”

അവൻ എന്തൊക്കെയോ പറഞ്ഞു അവസാനം പിന്നെ കാണാം എന്ന് പറഞ്ഞു പോയതൊക്കെ ഞാൻ ഒരു മയക്കത്തിൽ എന്നത് പോലെ ആണ് കേട്ടത്..

“നിക്ക് ന്റെ ചെക്കനെ വേളികഴിച്ചു, നാട്ടിൽ കൂടണം.. സ്കൂളിൽ.. പാട്ടു പഠിപ്പിക്കാൻ… ന്റെ ഏട്ടനും അവിടെ തന്നെ.. ന്നിട്ട് നമ്മൾ ഒരുമിച്ചു ജീവിക്കും…”

അവളുടെ വാക്കുകൾ വീണ്ടും എന്നെ പൊള്ളിച്ചു.. ഞാൻ എഴുനേറ്റ് അമ്പലക്കുളത്തിൽ ചെന്നു.. പടികളിൽ ഇരുന്നു..

ഈ പടികളിൽ വച്ചാണ് അഭി ആദ്യമായി എന്നോട് ഇഷ്ട്ടം പറഞ്ഞത്.. കുറച്ചു വാശിക്കാരി ആണെങ്കിലും അവൾ എന്നോട് അതൊന്നും കാണിക്കാറില്ല.. പൂച്ചക്കുട്ടി ആണ്.. എന്നാൽ അന്ന് മാത്രം ആണ് അവൾ ദേഷ്യം കൊണ്ട് വിറക്കുന്നതു കണ്ടത്..
അല്ല.. സ്നേഹിക്കുന്ന, ശരീരം വരെ പങ്കുവച്ച പുരുഷനെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ ഏതു പെണ്ണും ഭദ്രകാളി ആകും..
എനിക്ക് അവളെ തെറ്റ് പറയാൻ പറ്റില്ല..

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.