പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

പുറത്തെ സംസാരം കേട്ടിട്ട് ആകാം അകത്തു നിന്നും അമ്മയും പെങ്ങളും വന്നു..

എന്നെ കണ്ടു രണ്ടുപേരും ഒരുമിച്ചു ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു. അതോടെ അച്ഛൻ ഞങ്ങളെ അകത്തേക്ക് വിളിച്ചു..

കാര്യങ്ങൾ ഒക്കെ കേട്ട് കഴിഞ്ഞ ഉടനെ അച്ഛൻ അവളുടെ അച്ഛനെ വിളിച്ചു..

അവളുടെ അമ്മാവൻ ആണ് ഫോൺ എടുത്തത്.. നിരാശയോടെ ഫോൺ വച്ച അച്ഛൻ തല കുനിച്ചു അവിടെ ഇരുന്നു..

“എന്താ അച്ഛാ?”

“അച്ചായാ അവർ എന്താ പറഞ്ഞെ?”

അമ്മയും ചോദിച്ചു..

“അവളുടെ കല്യാണം കഴിഞ്ഞു എന്ന്… ഇന്നലെ.. “

അതൊരു ഇടിമിന്നൽ പോലെ ആണ് ഞാൻ കേട്ടത്… താങ്ങാവുന്നതിലും അധികം ആയിരുന്നു അത്… എന്റെ ബോധം മറഞ്ഞത് പോലെ ഞാൻ നിലത്തു ഇരുന്നു..

****

നാല് വർഷങ്ങൾ…. കുറെ കരഞ്ഞു തീർത്തു.. അവൾ അമേരിക്കയിൽ പോയി എന്ന് അറിഞ്ഞു.

അവന്റെ ഒപ്പം ആയിരിക്കും… പിന്നെ അവളെ കണ്ടിട്ടില്ല.. ജാനറ്റ് ഓസ്‌ട്രേലിയയിൽ പോയി. അവൾ ഇടക്ക് വിളിക്കും.. സമാധാനിപ്പിക്കും..

ഞാൻ ബാംഗ്ലൂരിൽ നിന്നും ജോലി രാജി വച്ച് നാട്ടിൽ വന്നു.

കുറെ പഠിച്ചു ബാങ്കിൽ ജോലി നേടി എടുത്തു.. കഴിഞ്ഞ വർഷം ആണ് ഞാൻ ബാങ്ക് മാനേജർ ആയത്..

വേറെ പെണ്ണിനെപ്പറ്റി ആലോചിച്ചിട്ടില്ല.. അവളുടെ വീട്ടിൽ നിന്നും ആരും ഇങ്ങോട്ട് വന്നില്ല.. ഇവിടെ നിന്നും ആരും അങ്ങോട്ടും പോയില്ല..
ഇപ്പോഴും ഞാൻ അവർക്ക് അവരുടെ മകളെ ചതിച്ചവൻ ആണ്..

അവളെ പറ്റി ആരെങ്കിലും ഒരു വാക്ക് പറഞ്ഞാൽ എനിക്ക് കണ്ണിൽ നിന്നും കുടുകുടാ വെള്ളം വരും..

ഇത്ര സ്നേഹിച്ചിരുന്നു അവളെ ഞാൻ എന്ന് പോലും അവൾ പോയതിനു ശേഷം ആണ് അറിഞ്ഞത്..

****

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.